INDIANEWS

ഭോപ്പാലിൽ ജയിൽ ഭിത്തി ഇടിഞ്ഞുവീണ് 22 പേർക്ക് പരിക്ക്

ഭോപ്പാൽ: ജയിൽ ഭിത്തി ഇടിഞ്ഞുവീണ് 22 തടവുകാർക്ക് പരിക്ക്. ഒരു തടവുകാരന്റെ നിലഗരുതരമാണെന്നാണ് റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ഭീൺഡ്ലാണ് ഇന്നു പുലർച്ചെ 5 മണിയോടെ ജില്ലാ ജയിലിന്റെ ഭിത്തി ഇടിഞ്ഞുവീണത്. ഉറങ്ങിക്കിടന്ന തടവുകാരുടെ മുകളിലേക്കാണ് ഭിത്തി ഇടിഞ്ഞുവീണത്.ജില്ലാ ജയിലിലെ ആറാം നമ്പർ ബാരക്കിന്റെ ഭിത്തിയാണ് ഇടിഞ്ഞതെന്ന് പോലീസ് സൂപ്രണ്ട് മനോജ് കുമാർ സിംഗ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ തടവുകാരനെ ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് എത്തിച്ചതായും മറ്റുള്ളവരെ ഭിൺഡ് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചതായും സിംഗ് പറഞ്ഞു.ഭിൺഡ് ജയിലിൽ 255 തടവുകാരാണ് ആകെ ഉണ്ടായിരുന്നത്. ജില്ലയിലെ പോലീസ് സേനാംഗങ്ങളാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്. 150 വർഷം പഴക്കമുള്ള ജയിലിന്റെ ഭിത്തി കനത്ത മഴമൂലം തകർന്നതാണെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close