KERALANEWSTrending

മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട; 18.250 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ

കാസർകോഡ്: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. മലപ്പുറം എക്സൈസ് ഇന്റലിജൻസ്ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വനടത്തിയ വാഹന പരിശോധനയിലാണ് 18.250 കിലോ കഞ്ചാവ് പിടികൂടിയത്.

സർക്കിൾ ഇൻസ്പെക്ടർ നിഗീഷ് ആർ ന്റെ നേതൃത്ത്വത്തിൽ മുത്തങ്ങ ചെക്ക് പോസ്റ്റ്‌ എക്സൈസ് പാർട്ടി നടത്തിയ ശക്തമായ വാഹന പരിശോധനയിലാണ് KL06 H 4760 നമ്പർ ഇന്നോവകാറിൽ കടത്തികൊണ്ട് വന്ന 18.250 കിലോ കഞ്ചാവ് പിടികൂടിയത്. മലപുറം ജില്ലയിൽ ഏറനാട് താലൂക്ക് പാണ്ടിക്കാട് വില്ലേജിൽ കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് ഹനീഫ മകൻ മുഹമ്മദ് മുബഷീർ( 28 വയസ്സ്) ആണ് അറസ്റ്റിലായത്.

ഇന്നോവ കാറിന്റെ ബോണറ്റിനുള്ളിലും വാഹനത്തിനുള്ളിലും തിരിച്ചറിയാത്ത വിധത്തിൽ അടുക്കി വെച്ചനിലയിലായിൽ ഏഴ് പാക്കറ്റ്കളിലായി 18.250 കിലോ കഞ്ചാവ് ആണ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ പ്രകാശ് പി.എ. സിവിൽ എക്സൈസ് ഓഫീസർ മൻസൂർഅലി സനൂപ് എം സി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. തൊണ്ടി വാഹനവും ബഹു സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close