INDIANEWS

വിവാഹത്തെപ്പറ്റി അറിഞ്ഞത് വാര്‍ത്തകളിലൂടെ; തേജസ്വി യാദവിന് ആശംസകളുമായി ബീഹാർ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: വിവാഹിതനായ തന്റെ മുന്‍ ഡെപ്യൂട്ടി തേജസ്വി യാദവിന് ആശംസകളുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിവാഹത്തെപ്പറ്റി അറിയിക്കാത്തതിലും ക്ഷണിക്കാത്തതിലും ചെറിയ നിരാശയും നിതീഷ് കുമാര്‍ തന്റെ അഭിനന്ദന സന്ദേശത്തില്‍ സൂചിപ്പിച്ചു. പ്രതിപക്ഷ നേതാവായ തേജസ്വി യാദവിന്റെ വിവാഹ വാർത്ത മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.

നിതീഷ് കുമാറിന്റെ മുഖ്യ എതിരാളിയായ ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ ഇളയ മകനാണ് തേജസ്വി യാദവ്. ലാലു പ്രസാദും നിതീഷ് കുമാറും 1974-ലെ ജെപി പ്രസ്ഥാനം മുതല്‍ വിദ്യാര്‍ത്ഥി നേതാക്കളായിരിക്കുന്ന കാലം മുതല്‍ പരസ്പരം അറിയാവുന്നവരാണ്.

കടുത്ത രാഷ്ട്രീയ വിരോധമുണ്ടെങ്കിലും രണ്ടുപേരുടെയും വീടുകളിലെ പല വിശേഷാവസരങ്ങളിലും ഇരുവരും പങ്കെടുത്തിരുന്നു. മൂന്നര വര്‍ഷം മുമ്പ് കുമാര്‍ ലാലു പ്രസാദിന്റെ മൂത്തമകന്റെ വിവാഹത്തിനും നിതീഷ് കുമാര്‍ എത്തിയിരുന്നു.

ആർ.ജെ.ഡി സ്ഥാപകനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ്​ യാദവിന്റെ മകനും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്​ വിവാഹിതനായി. വ്യാഴാഴ്​ച ഡൽഹിയിലെ സൈനിക്​ ഫാം ഹൗസിൽ നടന്ന ലളിതമായ ചടങ്ങിലാണ്​ കളിക്കൂട്ടുകാരി റേച്ചൽ ഐറിസിനെ ബിഹാർ മുൻ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി വരണമാല്യം ചാർത്തിയത്​.

അടുത്ത ബന്ധുക്കൾമാത്രം പ​ങ്കെടുത്ത ചടങ്ങായതിനാൽ അവസാന നിമിഷം വരെ വിവാഹക്കാര്യം കുടുംബം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. വിവാഹത്തിന് മുന്നോടിയായി റേച്ചല്‍ ഹിന്ദമതം സ്വീകരിച്ചിരുന്നു. രാജേശ്വരി യാദവ് എന്ന പേരാണ് സ്വീകരിച്ചത്.

പ്രമുഖ നേതാക്കളെ ഒന്നും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. അടുത്ത ബന്ധുക്കളെ മാത്രം ഉള്‍പ്പെടുത്തിയായിരുന്നു ചടങ്ങുകള്‍. മുന്‍ യുപി മുഖ്യമന്ത്രിയും ബന്ധുവുമായ അഖിലേഷ് യാദവ് ഭാര്യ ഡിമ്പിള്‍ യാദവ് എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കാനായി ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി ഇരുവരും അടുത്ത് പരിചയം ഉണ്ടായിരുന്നു. ഡല്‍ഹി പബ്ലിക് സ്‌കൂള്‍ സൊസൈറ്റിയിലും ഇരവരും ഒരുമിച്ച് പഠിച്ചിട്ടുണ്ട്.

ലാലുവിന്റെ ഇളയ മകനാണ് തേജസ്വി യാദവ്. ഏഴ് സഹോദരിമാരും ഒരു സഹോദരനുമാണ് ഉള്ളത്. രാഘോപൂരില്‍ നിന്നുള്ള എംഎല്‍എ ആണ് തേജസ്വി. നിലവില്‍ ബിഹാറിലെ പ്രതിപക്ഷ നേതാവാണ്. 2015 മുതല്‍ 2017 വരെ ബിഹാര്‍ ഉപമുഖ്യമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. 32 കാരനായ തേജസ്വി രാജ്യത്തെ പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാക്കളിലൊരാളാണ്​. ലാലുവിന്റെ എല്ലാ മക്കളുടേയും വിവാഹം നടത്തിയ പൂജാരി ഭ്രിഗുണത്​പതി ദുബൈയാണ്​ ഈ വിവാഹവും നടത്തിയത്​. വിവാഹ വാർത്തയറിഞ്ഞതോടെ പട്​നയിലെ ആർ.ജെ.ഡി ആസ്ഥാനത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവർത്തകർ ആഘോഷത്തിലാണ്​.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close