INDIANEWSTrending

വേറിട്ടൊരു രക്ഷാബന്ധൻ വീഡിയോയുമായി യുവാവ്; തന്റെ കൈവശമുള്ള രണ്ടു പെൺ പാമ്പുകളെ ചേർത്ത് പിടിച്ച് വാലറ്റത്ത് രാഖി കെട്ടി; പിന്നീട് സംഭവിച്ചത്…

ന്യൂഡൽഹി : രക്ഷാബന്ധൻ ദിനത്തിൽ പാമ്പിന് രാഖി കെട്ടികൊടുക്കുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. ബിഹാറിലെ സാരൺ ജില്ലയിൽ നിന്നുള്ള മൻമോഹൻ എന്ന യുവാവാണ് പാമ്പുകടിയേറ്റ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രക്ഷാബന്ധൻ ദിനത്തിൽ രണ്ടു മൂർഖൻ പാമ്പുകൾക്ക് രാഖി കെട്ടികൊടുക്കുന്നതിനിടെയാണ് യുവാവിന് പാമ്പു കടിയേറ്റത്. തന്റെ കൈവശമുള്ള രണ്ടു പെൺ പാമ്പുകളെ ചേർത്ത് പിടിച്ച് വാലറ്റത്ത് രാഖി കെട്ടി കൊടുക്കുന്നതിനിടെ ഇയാളുടെ കാലിൽ കടിയേൽക്കുകയായിരുന്നു.

ഉടൻ തന്നെ മൻമോഹനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.ഇരുപത് വർഷത്തിനിടെ പന്ത്രണ്ടു ലക്ഷം പേരാണ് രാജ്യത്ത് പാമ്പു കടിയേറ്റ് മരിച്ചതെന്നാണ് റിപ്പോർട്ട്. 58,000 പേർ പ്രതിവർഷം പാമ്പു കടിയേറ്റു മരിക്കുന്നുണ്ട്. പാമ്പ് കടിയേൽക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close