Breaking NewsKERALANEWS

മദ്യകുപ്പി എടുത്ത് നൽകാത്തതിന് യുവതിക്ക് ക്രൂരമർദ്ദനം; കഴിഞ്ഞ അഞ്ചു വർഷമായി മർദ്ദനത്തിന് ഇരയാകുന്നെന്ന് ​ഗീത; ഭർത്താവ് ബിജു നായരെ അറസ്റ്റ് ചെയ്ത് പൊലീസും

കൊല്ലം: മദ്യകുപ്പി നോക്കിയെടുത്ത് കൊടുക്കാത്തിന്റെ പേരിൽ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. കൊട്ടാരക്കര പുലമണില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പുലമണ്‍ ഈയംകുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന ഗീത എന്ന സ്ത്രീയാണ് മര്‍ദ്ദനത്തിന് ഇരയായത്. തിരുവനന്തപുരം കഴക്കൂട്ടം അണ്ടൂർകോണം ലതാഭവനിൽ ബിജു എൻ.നായരാണ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചത്. യുവതിയുടെ പരാതിയെ തുടർന്ന് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യക്കുപ്പി നോക്കിയെടുത്ത് കൊടുക്കാത്തതിനായിരുന്നു ഇന്നലെ രാത്രിയിലെ മര്‍ദ്ദനമെന്ന് ഗീത പറഞ്ഞു. തല ഭിത്തിയില്‍ പിടിച്ച് ഇടിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു.വെട്ടുകത്തിയെടുത്ത് ഭര്‍ത്താവ് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ട ഗീത രാത്രിയില്‍ നഗരസഭാ കൗണ്‍സിലറായ പവിജാ പത്മന്റെ വീട്ടിലാണ് അഭയം തേടിയത്.

ബാങ്കുദ്യോഗസ്ഥനായ ഭര്‍ത്താവ് കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് ഗീത പൊലിസിന് മൊഴി നല്‍കി. എന്നാല്‍, സംഭവമറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് ആരോപണമുയര്‍ന്നിരുന്നു. പൊലീസെത്തിയിട്ടും മര്‍ദ്ദനമേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യറാകാഞ്ഞതിനെ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close