NEWSWORLD

അപകടത്തില്‍ പെട്ട ബൈക്ക് യാത്രികനെ രക്ഷിച്ചത് ആപ്പിള്‍ വാച്ച്; അബോധാവസ്ഥയിലെന്ന് മനസിലാക്കി വിവരം എമര്‍ജന്‍സി സര്‍വീസില്‍ അറിയിച്ചു


സിംഗപ്പൂര്‍സിറ്റി: അപകടത്തില്‍ പെട്ട ബൈക്ക് യാത്രികനെ രക്ഷിച്ചത് സ്വന്തം സ്മാര്‍ട്ട് വാച്ച്. വാനിടിച്ച് അബോധാവസ്ഥയിലായ 24കാരന്റെ വിവരം എമര്‍ജന്‍സി സര്‍വീസില്‍ അറിയിക്കുകയായിരുന്നു.

സിംഗപ്പൂരിലാണ് സംഭവം. രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. ഇദ്ദേഹത്തിന്റെ എമര്‍ജന്‍സി കോണ്ടാക്ട്‌സ് മനസിലാക്കി ആപ്പിള്‍ വാച്ച് എമര്‍ജന്‍സി സര്‍വീസില്‍ വിവരം എത്തിക്കുകയായിരുന്നു. ആപ്പിള്‍ വാച്ച് 4 സീരിസില്‍ പെട്ട വാച്ചിനാണ് ഈ സവിശേഷതയുള്ളത്. എമര്‍ജന്‍സി കോണ്ടാക്ട് തിരിച്ചറിയാനും പ്രദേശത്തെ എമര്‍ജന്‍സി സര്‍വീസില്‍ വിവരം നല്‍കാനും ഇതിനാകാും.

ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചുകളില്‍ ഇസിജി അടക്കമുള്ള പല സവിശേഷതകളുമുണ്ട്. ഫിത്രി എന്ന സിംഗപ്പൂര്‍ യുവാവിനാണ് ആപ്പിള്‍ വാച്ച് കൊണ്ട് ജീവന്‍ തിരിച്ച് കിട്ടിയത്. വിജനമായ സ്ഥലത്താണ് ഇദ്ദേഹം അപകടത്തില്‍ പെട്ടത്. ചെറിയൊരു സമയം വാച്ച് ഇതിന്റെ ഉപയോക്താക്കളുടെ പ്രതികരണത്തിന് ആയി കാത്ത് നില്‍ക്കും. പ്രതികരണം ഇല്ലാതായാല്‍ വാച്ച് സ്വയം സഹായം അഭ്യര്‍ത്ഥിക്കും.

എമര്‍ജന്‍സി സര്‍വീസിന് സന്ദേശം ലഭിച്ചതോടെ അവര്‍ പെട്ടെന്ന് തന്നെ സ്ഥലത്തെത്തി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹാര്‍ഡ് ഫാള്‍ എസ്ഒഎസ് നോട്ടിഫിക്കേഷന്‍ ഇദ്ദേഹത്തിന്റെ കാമുകിക്കും വാച്ച് അയച്ചു. ലൊക്കേഷന്‍ സഹിതമാണ് സന്ദേശങ്ങള്‍ അയക്കുന്നത്.

ഇക്കൊല്ലം ആദ്യം അമേരിക്കയിലും സമാനമായ സംഭവം ഉണ്ടായതായി റിപ്പോര്‍ട്ട് വന്നിരുന്നു. നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള എഴുപത്തെട്ടുകാരനാണ് ബോധരഹിതനായത്. അറുപത് സെക്കന്റിന് ശേഷം വാച്ച് ഓട്ടോമാറ്റിക്കായി തന്നെ 911ല്‍ വിളിച്ച് വിവരം നല്‍കി.

ആപ്പിള്‍ 4 സീരിസിലാണ് ഈ സവിശേഷത ആപ്പിള്‍ അവതരിപ്പിച്ചതെങ്കിലും ഇവരുടെ എല്ലാ സ്മാര്‍ട്ട് വാച്ചുകളിലും ഇത് ഇപ്പോള്‍ ലഭ്യമാണ്. ജിപിഎസ്, ജിപിഎസ് പ്ലസ് സെല്ലുലാര്‍ സവിശേഷതകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഇസിജി ഡിറ്റക്ഷന്‍ സംവിധാനമുപയോഗിച്ച് ഉപയോക്താവിന്റെ വിവരങ്ങല്‍ ഡോക്ടറെ അറിയിക്കാനും ഇതിനാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close