KERALANEWSUncategorized

നവദമ്പതികൾ സഞ്ചരിച്ച ബൈക്കിന് കുറുകെ മയിൽ ചാടി; ഭർത്താവ് മരിച്ചു, ഭാര്യയ്ക്ക് ഗുരുതരമായ പരിക്ക്

തൃശൂർ : റോഡിനു കുറുകെ പറന്നുവന്ന മയിൽ ദേഹത്ത് ഇടിച്ച് ബൈക്ക് മറിഞ്ഞ് അപകടം. നവവരൻ മരിച്ചു. ഭാര്യയ്ക്ക് ഗുരുതര പരിക്ക്. റോഡിൽനിന്നു നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ വന്ന സ്കൂട്ടറിലിടിച്ച് മറ്റൊരു യാത്രികനും പരുക്കേറ്റു. അപകടത്തിൽ ചത്ത മയിലിനെ വനംവകുപ്പ് റോഡിൽ നിന്നു നീക്കി.

പുന്നയൂർക്കുളം പരൂർ പീടികപറമ്പിൽ മോഹനന്റെ മകൻ പ്രമോഷ് (34) ആണ് മരിച്ചത്. ഭാര്യ വീണയെ (26) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുമാസം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. സ്കൂട്ടർ യാത്രികനായ വാടാനപ്പിള്ളി നടുവിൽക്കര വടക്കൻ വീട്ടിൽ മോഹനന്റെ മകൻ ധനേഷിനാണ് (37) പരുക്കേറ്റത്. രാവിലെ അയ്യന്തോൾ പുഴയ്ക്കൽ റോഡിൽ പഞ്ചിക്കലിലെ ബവ്റിജസ് ഔട്ട്‌ലെറ്റിനു മുൻപിലായിരുന്നു അപകടം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close