MoviesNEWS

ബൈക്കിൽ രാജ്യം ചുറ്റിക്കണ്ട് ‘തല’; വാഗാ അതിർത്തിയിൽ ജവാന്മാർക്കൊപ്പം തമിഴ് സൂപ്പർസ്റ്റാർ അജിത്ത്; വൈറലാവുന്ന താരത്തിന്റെ യാത്ര

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ആരാധകർ തല എന്ന് വിളിക്കുന്ന അജിത്ത്. തമിഴ്നാടിന് പുറമെ കേരളത്തിലും മറ്റ് നാടുകളിലും അജിത്തിന് ആരാധകർ ഏറെയുണ്ട്. സിനിമയിലെ അദ്ദേഹത്തിന്റെ സൂപ്പർസ്റ്റാർ പദവി മാത്രമല്ല അജിത്തിന് ആരാധകരെ സൃഷ്ടിക്കുന്നത്. മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന് മാത്രമുള്ള ചില കഴിവുകളുമാണ് അജിത്തിനെ ജനപ്രിയമാക്കുന്നത്. വ്യകതിപരമായ കുറെ ഇഷ്ടങ്ങൾ എക്കാലത്തും മുറുക്കെ പിടിക്കുന്ന താരമാണ് അദ്ദേഹം.

അത്തരത്തിൽ സൂപ്പർതാരം അജിത്തിന്റെ ഏറ്റവും വലിയ ഇഷ്ടങ്ങളിൽ ഒന്നാണ് വാഹനങ്ങളോടുള്ള കമ്പം. ബൈക്കുകളും കാറുകളും സാഹസികമായി ഓടിക്കുന്ന അജിത്തിന്റെ വീഡിയോകളും വാർത്തകളും നാം കാണാറുള്ളതാണ്. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് അജിത്തിന്റെ ബൈക്ക് യാത്ര.

സിനിമാത്തിരക്കുകളിൽ നിന്നും ഒരു ഇടവേള എടുത്ത് ബൈക്കിൽ രാജ്യം ചുറ്റാൻ ഇറങ്ങിയിരിക്കുകയാണ് താരം. ബൈക്കിൽ വാഗാ അതിർത്തിയിൽ എത്തിയ അജിത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. താരത്തിനൊപ്പം നിന്ന് ജവാൻമാരും കൂടി. ദേശീയ പതാക കയ്യിലേന്തി അഭിമാനത്തോടെ അദ്ദേഹം ജവാൻമാർക്കൊപ്പം സമയം പങ്കിട്ടു. 20 ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം ചെന്നൈയിൽ നിന്നും യാത്ര തിരിച്ചത്. വാഗ അതിർത്തിയിൽ നിന്നും അദ്ദേഹം നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close