INDIANEWS

ഹനുമാന്‍ഭക്തന്‍റെ കടയില്‍ ഖുർആന്‍ ബൈന്‍ഡ് ചെയ്യാന്‍ ചെന്നു; സംഭവിച്ചതിങ്ങനെ, അനുഭവം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ

ഗുരുഗ്രാമിൽ ഹിന്ദുത്വസംഘം ജുമുഅ നമസ്‌കാരം തടസപ്പെടുത്തിയ ദിവസം തന്നെ ഡൽഹിയിൽ നടന്ന മതമൈത്രിയുടെ അനുഭവം പങ്കുവച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ സിയാഉസ്സലാം. ഹനുമാന്‍ഭക്തന്‍റെ കടയില്‍ കേടായ ഖുർആൻ പ്രതി ബൈൻഡ് ചെയ്യിക്കാനായി ഒരു കടയിലെത്തിയപ്പോഴായിരുന്നു സംഭവം.

ചുമരിൽ ഗണപതി ചിത്രമുള്ള കലണ്ടർ പതിച്ച കടയായിരുന്നു അത്. കടയിലെ മേശമേൽ കുഞ്ഞ് ഹനുമാൻ വിഗ്രഹവുമുണ്ടായിരുന്നു. ബൈൻഡ് ചെയ്തുതരണമെന്ന ആവശ്യം പറഞ്ഞ് ഖുർആൻ നീട്ടിയപ്പോൾ ഏറെ ആദരവോടെയായിരുന്നു കടയ്ക്കാരൻ അതു സ്വീകരിച്ചത്. സംസ്‌കൃതത്തിൽ ചെറുശ്ലോകവും ചൊല്ലി അദ്ദേഹം. ബൈൻഡിങ്ങിന് പണം എത്രയാകുമെന്നു ചോദിച്ചപ്പോൾ ഇതൊരു പവിത്രഗ്രന്ഥമല്ലേ, ഒന്നും തരേണ്ടെന്നായിരുന്നു മറുപടി

ദ ഹിന്ദുവിൽ അസോഷ്യേറ്റ് എഡിറ്ററായ സിയാഉസ്സലാം ഫേസ്ബുക്കിലാണ് ഈ അനുഭവം പങ്കുവച്ചത്. ഇനിനകം തന്നെ നൂറുകണക്കിനുപേർ കുറിപ്പ് പങ്കിട്ടിട്ടുണ്ട്. സിയാഉസ്സലാമിന്റെ ഹൃദയം തൊടുന്ന കുറിപ്പ് വായിക്കാം:
ഗുരുഗ്രാമിൽ വെള്ളിയാഴ്ച നമസ്‌കാരം വീണ്ടും തടസ്സപ്പെട്ട അതേദിവസം ന്യൂഡൽഹിയിലെ എന്റെ ഓഫീസിനടുത്ത് ഹൃദയസ്പർശിയായൊരു അനുഭവം എനിക്കുണ്ടായി. താളുകൾ അടർന്ന്, പുറംചട്ട കേടായ ഖുർആന്റെ ഒരു പ്രതിയുമായി ഞാൻ ഒരു ബൈൻഡറുടെ അടുത്ത് ചെന്നു.
കടക്കാരൻ ഒരു സ്റ്റൂളിലിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വലതുഭാഗത്തുള്ള കലണ്ടറിൽ ഗണപതിയുടെ ചിത്രമാണുള്ളത്; തൊട്ടരികിലുള്ള മേശയ്ക്ക് പുറത്ത് ഒരു കുഞ്ഞ് ഹനുമാൻ വിഗ്രഹവുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close