Breaking NewsKERALANEWSTop News

ബിനീഷ് കോടിയേരി നർക്കോട്ടിക് ജിഹാദിന്റെ ഇരയെന്ന് പി സി ജോർജ്ജ്; അഭിമന്യുവിന്റേത് നർക്കോട്ടിക് കൊലപാതകം; എസ് ഡി പി ഐക്ക് നേരേ വിരൽ ചൂണ്ടാൻ സർക്കാരിന് പോലും ഭയം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ജനപക്ഷം നേതാവ്

കോട്ടയം: ബിനീഷ് കോടിയേരി നർക്കോട്ടിക് ജിഹാദിന്റെ ഇരയെന്ന വെളിപ്പെടുത്തലുമായി പി സി ജോർജ്ജ്. നല്ല ചെറുപ്പക്കാരനായിരുന്നു ബിനീഷ് കോടിയേരി എന്നും, എന്നാൽ, നർക്കോട്ടിക് ജിഹാദിന് ഇരയാകുകയാണ് ഉണ്ടായതെന്നും പി സി ജോർജ്ജ് പറയുന്നു. ഇതൊന്നും ആരും ചർച്ച ചെയ്യുന്നില്ല. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷ് അറസ്റ്റിലായത്. എന്നാൽ, ഈ ലഹരി മരുന്ന് എവിടെ നിന്നും കിട്ടിയെന്ന് ബനീഷിന് അറിയില്ലെന്നും പി സി ജോർജ്ജ് മീഡിയ മം​ഗളിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി. ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയതിന് പിന്നാലെയാണ് പി സി ജോർജ്ജിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ശക്തമായ വാദങ്ങളാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിക്കുന്നത്. ബിസിനസ് സംരംഭങ്ങളെ മറയാക്കി ബിനീഷ് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചുവെന്നും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാതെ കോടികള്‍ ഒഴുക്കിയെന്നതുമാണ് പ്രധാന ആരോപണങ്ങള്‍.

ബിനീഷ് കോടിയേരി നല്ല പയ്യനാണെന്നും മൂന്നു മാസം തന്റെ വീട്ടിൽ താമസിച്ചവനാണെന്നും പി സി ജോർജ്ജ് പറയുന്നു. എസ് എഫ് ഐ സമരത്തിന്റെ പേരിൽ ആന്റണിയുടെ പോലീസ് ഓടിച്ചപ്പോൾ തന്റെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു എന്നും പി സി ജോർജ്ജ് പറയുന്നു. മര്യാദക്കാരൻ ചെറുക്കനാണ് അവൻ. അവനെ, ഈ നാർക്കോട്ടിക് ജിഹാദിൽ പെടുത്തിയാണ് ഇപ്പോൾ അകത്ത് കിടത്തിയിരിക്കുന്നത്. ആരും പറയുന്നില്ല അത്. നാർക്കോട്ടിക് ജിഹാദിന്റെ കുഴപ്പം മനസ്സിലായോ? – ജോർജ്ജ് ചോദിക്കുന്നു.

ഇതുപോലൊരു നാർക്കോട്ടിക് കൊലപാതകമാണ് എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യുവിന്റേതെന്നും പി സി പറയുന്നു. എസ് എഫ് ഐയുടെ നേതാവായ അഭിമന്യുവായിരുന്നു മഹാരാജാസ് കോളജിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെ ഏറ്റവും കൂടുതൽ ക്യാമ്പയിൻ നടത്തിയത്. മട്ടാഞ്ചേരിയിൽ നിന്നും എസ്ഡിപിഐയുടെ ​ഗുണ്ടകൾ വന്നാണ് ആ പാവത്തിനെ കുത്തിക്കൊന്നതെന്നും പി സി ജോർജ്ജ് പറയുന്നു. ആ കേസിൽ ഇന്നുവരെ ആരെയും അറസ്റ്റ് ചെയ്തില്ല. സർക്കാരിന് പോലും എസ് ഡി പി ഐക്ക് നേരേ വിരൽ ചൂണ്ടാൻ പേടിയാണെന്നല്ലേ ഇത് ചൂണ്ടിക്കാട്ടുന്നതെന്നും പി സി ജോർജ്ജ് ചോദിക്കുന്നു.

കോൺ​ഗ്രസ് ​ഗവൺമെന്റായിരുന്നെങ്കിൽ എന്താകുമായിരുന്നു രാജ്യത്തിന്റെ ​ഗതിയെന്നും പി സി ജോർജ്ജ് ചോദിക്കുന്നു. ഇപ്പോൾ ഭരിക്കുന്നത് ബിജെപി ആയതുകൊണ്ട് കുറച്ച് പേടിയുണ്ട്. അല്ലെങ്കിൽ ഇവന്മാര് നമ്മളെ തീർത്തേനേ. താൻ വളരെ വ്യക്തമായാണ് ലൗ ജിഹാദിനെതിരെ സംസാരിക്കുന്നതെന്നും ഇനിയിത് ഈ നാട്ടിൽ സമ്മതിക്കില്ലെന്ന് പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മൂന്നു വർഷത്തിനിടെ 16,000 പെൺകുട്ടികളാണ് കേരളത്തിൽ ലൗ ജിഹാദിന് ഇരയായത്. അവരിൽ ഭൂരിപക്ഷവും സിറിയയിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ലൗ ജിഹാദിനെക്കാൾ അപകടകരമാണ് നർക്കോട്ടിക് ജിഹാദെന്നും പി സി ജോർജ്ജ് പറയുന്നു. കല്ലറങ്ങാട്ട് പിതാവ് പറഞ്ഞപ്പോഴാണ് ലൗ ജിഹാദ് ക്രിസ്ത്യൻ മതവിശ്വാസികൾക്കിടയിൽ ചർച്ചയായത്. അത് കേട്ട് കുഴപ്പമെന്ന് കരുതിയാണ് എല്ലാവരും ചാടിയിറങ്ങിയത്. മുസ്ലീം സംഘടനകൾ ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞ് ഓടി നടക്കുകയാണ്. ഉണ്ടെന്നുള്ളത് സത്യമാണ്. മുസ്ലീം സംഘടനകൾ ചെയ്യേണ്ട മര്യാദയും മാന്യതയും ലൗ ജിഹാദിലുള്ളവരെ തള്ളിപ്പറയുകയാണെന്നും പി സി ജോർജ്ജ് പറയുന്നു.

സർക്കാരും പൊലീസും നർക്കോട്ടിക് ജിഹാദിനെതിരെ തികഞ്ഞ നിസ്സം​ഗത പാലിക്കുകയാണെന്നും പി സി ജോർജ്ജ് ആരോപിക്കുന്നു. വാ​ഗമണ്ണിൽ നിന്നും 20 പുരുഷന്മാരെയും ഇരുപത് സ്ത്രീകളെയും പിടിച്ചു. അതിൽ 16 ഹിന്ദു പെൺകുട്ടികളായിരുന്നു. പിടിക്കപ്പെട്ട പുരുഷന്മാർ കല്ല്യാണം കഴിഞ്ഞ് മൂന്നും നാലും പിള്ളേരുള്ളവന്മാർ. പെൺകുട്ടികളെല്ലാം ഇരുപതിൽ താഴെ പ്രായമുള്ളവർ. വിവാഹിതകളല്ല ഒന്നും. അവിടുന്ന് മയക്കുമരുന്ന് കണ്ടെടുത്തു. ഇത് ക്ലബ് ഇടപാടാണ്. സ്ഥിരമായി നടക്കുന്നതാണ്. അവരെ പിടിച്ചപ്പോൾ ആ മയക്കുമരുന്നിന്റെ സോഴ്സ് കണ്ടെത്താൻ പൊലീസിന് ബാധ്യതയില്ലേ എന്നും പി സി ജോ​ർജ്ജ് ചോദിക്കുന്നു.

പി സി ജോർജ്ജുമായുള്ള പ്രത്യേക അഭിമുഖത്തിന്റെ പൂർണരൂപം വീഡിയോയിൽ കാണുക..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close