KERALANEWSTrending

വക്കീൽ കോട്ടിടാൻ ഒരുങ്ങി ബിനീഷ് കോടിയേരി; കൂട്ടിനു സഹപാഠികളായ പി. സി ജോര്‍ജിന്റെ മകനും മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണറിന്റെ മകനും

കൊച്ചി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിനീഷ് കോടിയേരി ഇനി പുതിയ വേഷത്തിൽ തിളങ്ങും. അഭിഭാഷ രംഗത്താകും ഇനി കോടിയേരിയെ കാണാൻ സാധിക്കുക. നേരത്തേ വക്കീൽ വേഷം ധരിക്കാനുള്ള തയാറെടുപ്പു നടക്കുന്നതിനിടെയാണ് കേസിൽ കുടുങ്ങുന്നതും ജയിലിൽ പോകുന്നതും.

ബിനീഷിനൊപ്പം സഹപാഠികളായിരുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍. മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവർക്കൊപ്പമാണ് പുതിയ സംരംഭം. എറണാകുളം ഹൈക്കോടതിയോടു ചേർന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സിൽ ഞായറാഴ്ച ഓഫിസ് തുറക്കും. കെട്ടിടത്തിന്റെ 651–ാം നമ്പര്‍ മുറി ഓഫിസിനായി തയാറായിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ പി.സി.ജോര്‍ജും മോഹൻദാസും പങ്കെടുക്കുമെന്നാണ് വിവരം. കോടിയേരി ബാലകൃഷ്ണന്‍ എത്തില്ല.

2006ൽ എൻറോൾ ചെയ്തതാണ് മൂവർ സംഘം. ഷോൺ ജോർജ് രണ്ടു വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്. വീട്ടുകാർക്കും തങ്ങൾ അഭിഭാഷക വൃത്തിയിലേക്കു വന്നു കാണാൻ ആഗ്രഹമുണ്ടെന്നു ഷോൺ പറയുന്നു. രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസങ്ങളൊന്നും സംരംഭത്തെ ബാധിക്കുന്നതല്ലെന്നും ഇവർ വ്യക്തമാക്കി.

ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷമാണു ബിനീഷ് പരപ്പന അഗ്രഹാരക്ക് സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഒരു വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയാണെങ്കിലും ബിനീഷിനെതിരെ അന്വേഷണം കൂടുതൽ വിപുലപ്പെടുത്താനാണ് ഇഡി നീക്കം. ഡ്രൈവർ അനിക്കൂട്ടൻ ബിസിനസ് പങ്കാളി അരുൺ എന്നിവർ പലതവണ വിളിപ്പിച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.മയക്കുമരുന്ന് കേസിൽ പരപ്പന അഗ്രഹാര ജയിലിലുള്ള മുഹമ്മദിന് പണം എത്തിച്ചിരുന്നത് ഇരുവരുമാണെന്നാണ് ഇഡി കുറ്റപത്രം. അനിക്കുട്ടനെയും അരുണിനെയും ചോദ്യം ചെയ്താൽ ലഹരിയിടപാടിലെ രഹസ്യങ്ങൾ പുറത്തുവരുമെന്ന കണക്കുകൂട്ടലിലാണ് ഇഡി.

അക്കൗണ്ടിലെത്തിയ മൂന്നേമുക്കാൽ കോടിയുടെ ഉറവിടം വെളിപ്പെടുത്താൻ ബിനീഷിന് കഴിഞ്ഞിരുന്നില്ല. പ്രതി ചേർത്തിട്ടില്ലെങ്കിലും ബിനീഷിന് എതിരായ എൻസിബി അന്വേഷണം നടക്കുന്നുണ്ട്. രാജ്യം വിട്ട് പോകരുതെന്നാണ് കോടതി ഉപാധി. വീണ്ടും ചോദ്യം ചെയ്യലിനും നാടകീയ നീക്കങ്ങൾക്കും മുതിരാൻ മടിക്കില്ലെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.

ചെയ്യാത്തത് ചെയ്തെന്ന് സമ്മതിപ്പിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഇക്കഴിഞ്ഞ ഒരു വർഷം ബിനീഷിൻറെ വാദം. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപിൻറെ ഡെബിറ്റ് കാർഡിൽ നിർബന്ധിച്ച് ഒപ്പ് ഇടീപ്പിച്ചെന്ന് വരെ ബിനീഷ് ആരോപിച്ചു. കോടിയേരിയുടെ മകനായത് കൊണ്ട് ഇഡിയുടേത് വേട്ടയാടൽ എന്ന നിലപാടിലായിരുന്നു ബിനീഷ്. എൻസിബി പ്രതി ചേർക്കാത്തതിനാൽ ഇഡി കേസ് നിലനിലക്കില്ലെന്ന വാദങ്ങൾക്കിടെയാണ് ജാമ്യം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close