KERALANEWS

ബയോമെഡിക്കൽ സംസ്ക്കരണം പ്രതിസന്ധിയിലെന്ന് ഐഎംഎ; കേരള ഘടകം നിയമനടപടിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബയോമെഡിക്കൽ മാലിന്യ സംസ്‌ക്കരണത്തിൽ സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.)രം​ഗത്ത്. ബോർഡിന്റെ പുതിയ ഉത്തരവ് സംസ്ഥാനത്തെ ബയോമെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനത്തെ അപ്പാടെ തകർക്കുന്നതാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു.

ബോർഡിന്റെ ഉത്തരവിനെതിരെ ഐഎംഎ കേരള ഘടകം നിയമനടപടിക്ക് ഒരുങ്ങുകയാണ്. ബയോമെഡിക്കൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിന് 75 കിലോമീറ്റർ ചുറ്റളവിൽ സംവിധാനം വേണമെന്നാണ് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്‌കർഷിച്ചിട്ടുള്ളത്. കേന്ദ്ര ചട്ടം ഇതായിരിക്കെ സംസ്ഥാന സർക്കാർ ഇതിനായി ഇന്നുവരെ യാതൊരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ഐഎംഎ ആരോപിക്കുന്നു.

കൊച്ചിയിലെ അമ്പലമേട്ടിൽ പുതിയതായി ആരംഭിച്ച സ്വകാര്യ മേഖലയിലുള്ള ബയോമെഡിക്കൽ മാലിന്യ സംസ്‌ക്കരണ കമ്പനിയെ വഴിവിട്ട് സഹായിക്കാനായി സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് ഇറക്കിയ ഉത്തരവിനെതിരെയാണ് ഐ.എം.എ. ഹൈക്കോടതിയെ സമീപിക്കുന്നത്. സ്വന്തം നിലയിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ കഴിയാത്ത ചെറുകിട ഇടത്തരം ആശുപത്രികളും സ്വകാര്യ ലാബുകളും തങ്ങളുടെ മാലിന്യ സംസ്‌ക്കരണത്തിന് ആശ്രയിക്കുന്നത് രാജ്യത്തെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന ഇമേജ് എന്ന സ്ഥാപനത്തെയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close