INDIANEWS

ഇന്തോ പസഫിക് മേഖലയിലെ പ്രശ്‌നങ്ങളും അഫ്ഗാനിലെ സ്ഥിതിയും വ്യത്യസ്തം; താലിബാൻ ഇന്ത്യക്കെതിരെ ആക്രമണത്തിന് തുനിഞ്ഞാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ബിപിൻ റാവത്ത്

ലോകത്തെ വിറപ്പിച്ച് താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തപ്പോഴും ഇന്ത്യ കുലുങ്ങുന്നില്ല. ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ നൽകുന്നത്. താലിബാൻ ഇന്ത്യക്കെതിരെ ആക്രമണത്തിന് തുനിഞ്ഞാൽ ശക്തമായി തിരിച്ചടിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഭീകരപ്രവർത്തനം ഇന്ത്യക്ക് നേരെ ഉണ്ടായാൽ രാജ്യത്ത് തീവ്രവാദത്തെ എങ്ങനെയാണോ നേരിടുന്നത് അതേ രീതിയിൽ അത് കൈകാര്യം ചെയ്യുമെന്നുമാണ് ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകിയത്.

ആഗോളതലത്തിൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഒന്നിച്ചു നിൽക്കുന്ന രാജ്യങ്ങളുടെ ചെറിയ സംഭാവനകൾ പോലും വിലമതിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോ പസഫിക് മേഖലയിലെ പ്രശ്‌നങ്ങളും അഫ്ഗാനിലെ സ്ഥിതിയും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വടക്കു ഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെയും അയൽരാജ്യങ്ങൾ ആണവശക്തികളാണെന്ന് ചൈന, പാകിസ്ഥാൻ എന്നിവയെ ലക്ഷ്യമിട്ട് റാവത്ത് വ്യക്തമാക്കി.

നേരത്തെ കാശ്മീരിൽ സംഘർഷം ഉണ്ടാക്കാൻ താലിബാൻ ഭീകരരുടെ സഹായം സ്വീകരിക്കുമെന്ന തെഹ്‌രീക്ഇഇൻസാഫ് നേതാവിന്റെ പ്രസ്താവന പുറത്തുവന്നിരുന്നു. രക്ഷാ ദൗത്യത്തിനിടെ താലിബാൻ ഭീകരർ നുഴഞ്ഞുകയറിയേക്കുമെന്ന ആശങ്കകൾ ശക്തമായതോടെ അഫ്ഗാൻ പൗരന്മാർക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കിയിരുന്നു. ഇ വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാൻ പൗരന്മാരുടെ ഇന്ത്യൻ വിസയുള്ള പാസ്‌പോർട്ടുകൾ ഭീകരർ മോഷ്ടിച്ചെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് പുതിയ നടപടി.

അതേസമയം താലിബാന്റെ ക്രൂരതയ്ക്കിരയായതിന്റെ ഞെട്ടൽ ഒൻപത് വർഷങ്ങൾക്കിപ്പുറവും മലാലയ്ക്ക് മാറിയിട്ടില്ല. പോഡിയത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് മലാല വിവരിച്ചത്. അഫ്ഗാൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും മലാല ആഹ്വാനം ചെയ്തു.
2012 ഒക്ടോബറിൽ താലിബാൻ ഭീകരർ എന്റെ സ്‌കൂൾ ബസിൽ അതിക്രമിച്ചുകയറി എനിക്ക് നേരെ വെടിയുതിർത്തു. പുരികം തുളച്ച് വെടിയുണ്ട അകത്തേക്ക് കയറി. തലയോട്ടിക്കും തലച്ചോറിനും ക്ഷതമുണ്ടാക്കി. മുഖത്തെ ഞരമ്പുകൾക്ക് കേടുപാടുണ്ടാക്കി, എല്ലുകൾ തകർത്തു. ശരീരത്തിൽ നിന്ന് വെടിയുണ്ട പുറത്തെടുത്ത ശസ്ത്രക്രിയയുടെ പാടുകൾ ഇപ്പോഴുമുണ്ട്.

ആക്രമണത്തിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് എനിയ്ക്ക് ഓർമയില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് അടുത്ത സുഹൃത്തുമായി സംസാരിച്ചിരുന്നു. താലിബാൻ ആക്രമിച്ച ദിവസം മലാലയുടെ തൊട്ടടുത്ത് ഇരുന്നത് ഈ സുഹൃത്താണ്. ഒരു വെടിയുണ്ട സുഹൃത്തിന്റെ കയ്യിലും മുറിവേൽപ്പിച്ചു.

അന്ന് നീ നിശ്ചലമായി നിന്ന് ഭീകരരുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കുകയായിരുന്നു. എന്റെ കൈ നീ മുറുകെ പിടിച്ചു. ആ വേദന ദിവസങ്ങളോളം എനിക്കുണ്ടായി. വെടിയേറ്റതിന് പിന്നാലെ മുഖം പൊത്തി നീ എന്റെ മടിയിലേക്ക് കുഴഞ്ഞുവീണു സുഹൃത്ത് എന്നോട് പിന്നീട് പറഞ്ഞു. വെടിയേറ്റ് തകർന്ന തലയോട്ടിയുടെ ഒരു ഭാഗത്തിന് പകരം ടൈറ്റാനിയം പ്ലേറ്റാണ് വച്ചിരിക്കുന്നത്. യഥാർത്ഥ തലയോട്ടിയുടെ ഭാഗം ഇപ്പോഴും ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

രണ്ടാഴ്ച മുൻപ് അഫ്ഗാനിൽ നിന്ന് യു.എസ് സേന പിന്മാറി തുടങ്ങിയപ്പോൾ മലാല തന്റെ ആറാമത്തെ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. ബോസ്റ്റനിലെ ആശുപത്രിയിൽ രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുമ്പോൾ വന്ന വാർത്ത താലിബാൻ അഫ്ഗാനിലെ ഏറ്റവും വലിയ പ്രവിശ്യകളിലൊന്നായ കുണ്ഡൂസ് പിടിച്ചടക്കിയെന്നാണ്.

തുടർന്നുള്ള ദിവസങ്ങളിൽ, മലാല രാഷ്ട്രത്തലവന്മാർക്ക് കത്തുകൾ എഴുതി, ഫോൺ കോളുകൾ ചെയ്തു, അഫ്ഗാനിലെ വനിതാ സാമൂഹ്യ പ്രവർത്തകരുമായി സംസാരിച്ചു. മലാലയുടെ ഇടപെടലിലൂടെ പലരേയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാൻ കഴിഞ്ഞു. എല്ലാവരേയും രക്ഷിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം, ഒരു തരത്തിലുള്ള സഹായവും ലഭിക്കാത്തവർക്കൊപ്പമാണ് എന്റെ മനസ്സ്. ആരാലും അറിയപ്പെടാത്ത അവർക്ക് വേണ്ടി തന്റെ ഹൃദയം വേദനിക്കുന്നുവെന്ന് മലാല പോഡിയത്തിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close