Social MediaVIDEOSviral

കൊടും തണുപ്പിൽ മരക്കൊമ്പിൽ തീ കായുന്ന കാക്ക; പക്ഷിയ്ക്ക് കമ്പിളി നൽകി യുവാവ്; വൈറലായ വീഡിയോ കാണാം

രസകരവും ആസ്വാദ്യകരവും അത്ഭുതകരവുമായ വീഡിയോകൾക്കും ചിത്രങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ എന്നും ആരാധകർ ഏറെയാണ്. ചിലപ്പോഴൊക്കെ ചില കാരുണ്യം നിറഞ്ഞ വിഡിയോകളും സൈബർ ലോകം ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നതും വൈറൽ ആകുന്നതും. തണുത്ത് വിറച്ച പക്ഷിയ്ക്ക് പുതപ്പ് നൽകുന്ന യുവാവിന്റെ ഹൃദ്യമായ വിഡിയോയാണ് കാഴ്ച്ചക്കാരുടെ മുഴുവൻ ഹൃദയം കവരുന്നത്.

കൊടും തണുപ്പിൽ തണുത്ത് വിറച്ച് മരക്കൊമ്പിൽ അഭയം പ്രാപിച്ചിരിക്കുന്ന കാക്കയ്ക്കാണ് യുവാവ് കമ്പിളി പുതപ്പിച്ച് കൊടുക്കുന്നത്. ചുറ്റും മഞ്ഞ് മൂടിയ പ്രദേശത്തിനടുത്ത് ഒരു മരക്കൊമ്പിലിരുന്ന് തീ കായുന്ന കാക്കയ്ക്കാണ് പുതപ്പുമായി യുവാവ് എത്തുന്നത്. അതേസമയം കമ്പിളി പുതപ്പിക്കുമ്പോൾ യാതൊരു എതിർപ്പും കൂടാതെ ഇരിക്കുന്ന കാക്കയുടെ ദൃശ്യങ്ങളും കാഴ്ച്ചക്കാരിൽ കൗതുകം വർധിപ്പിക്കുന്നുണ്ട്.

അതേസമയം സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചാരം നേടിയ ചിത്രത്തിന് മികച്ച കമന്റുകളുമായി നിരവധിപ്പേരും എത്തുന്നുണ്ട്. മനുഷ്യത്വം മരവിച്ചിട്ടില്ല എന്ന മെസേജ് പങ്കുവയ്ക്കുന്ന ചിത്രം നിരവധിപ്പേർക്കാണ് പ്രചോദനം നൽകുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close