Breaking NewsNEWSTop NewsWORLD

കുട്ടികളെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയതിന് പ്രായശ്ചിത്ത പ്രാർത്ഥന നടത്തി കത്തോലിക്കാ പുരോഹിതർ; ലൂർദ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും എത്തിയത് തിരുവസ്ത്രങ്ങൾ അണിയാതെ

ലൂർദ്: പതിറ്റാണ്ടുകളായി നടന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ബിഷപ്പുമാർ ഏറ്റുവാങ്ങിയതിന് പിന്നാലെ ഫ്രാൻസിലെ മുതിർന്ന കത്തോലിക്കാ പുരോഹിതർ ശനിയാഴ്ച ലൂർദ് ദേവാലയത്തിൽ പ്രായശ്ചിത്ത പ്രാർത്ഥനക്കായി മുട്ടുകുത്തി. എന്നാൽ, നഷ്ടപരിഹാരത്തിന്റെയും സഭയുടെ സമഗ്രമായ പരിഷ്കരണത്തിന്റെയും വിശദാംശങ്ങൾക്കായി തങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണെന്നായിരുന്നു ഇരകളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും പ്രതികരണം.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ തീർത്ഥാടന കേന്ദ്രമായ ലൂർദിലായിരുന്നു പുരോഹിതരുടെ പ്രായശ്ചിത്ത പ്രാർത്ഥന. കരയുന്ന കുട്ടിയുടെ തലയെ പ്രതിനിധീകരിക്കുന്ന ഒരു ശിൽപത്തിന് മുന്നിൽ 120 ഓളം ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും സാധാരണക്കാരും ഒത്തുകൂടി. ഇരകളുടെ അഭ്യർഥന മാനിച്ച്, ചടങ്ങുകൾക്ക് പുരോഹിതന്മാർ അവരുടെ മതപരമായ വസ്ത്രം ധരിച്ചിരുന്നില്ല.

ഫോട്ടോ ഉൾക്കൊള്ളുന്ന മതിൽ ഇരകൾക്ക് “ഓർമ്മയുടെ ഇടം” ആയി വർത്തിക്കും. ദുരുപയോഗത്തിന് ഇരയായ ഒരാളാണ് ഫോട്ടോ എടുത്തത്. അതിജീവിച്ച മറ്റൊരാൾ വായിച്ച ഒരു ഖണ്ഡികയിൽ അദ്ദേഹം സഹിച്ച കഷ്ടപ്പാടുകൾ വിശദമായി വിവരിച്ചിട്ടുണ്ട്. “ഇത്രയധികം അക്രമങ്ങളെ അനുസ്മരിക്കുന്ന ആദ്യത്തെ ദൃശ്യ സാക്ഷ്യത്തിനായി ലൂർദിലെ ഈ സ്ഥലത്തെ അടയാളപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”- ഫ്രാൻസിലെ ബിഷപ്പ് കോൺഫറൻസിന്റെ വക്താവ് ഹ്യൂഗ്സ് ഡി വോയ്‌ലെമോണ്ട് പറഞ്ഞു.

കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയില്‍ ഫ്രാന്‍സിലെ കത്തോലിക്ക സഭയില്‍ ഏകദേശം 3,30,000 കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കിരയായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പ്രസ്തുത വിഷയത്തിന്‍ മേലുള്ള ആദ്യ കണക്കെടുപ്പിലാണ് പള്ളിയ്ക്കും വിശ്വാസി സമൂഹത്തിനും ദോഷകരമായ ഈ വിവരങ്ങള്‍ പുറത്തുവന്നത്. ഒരു സ്വതന്ത്ര കമ്മീഷനാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. 2,500 പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഫ്രാൻസിലെ കത്തോലിക്കാ സഭയിൽ പുരോഹിതന്മാർ നടത്തിയ ലൈം​ഗിക ചൂഷണങ്ങളുടെ റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ കന്യാസ്ത്രീകളും ആൺകുട്ടികളെ ലൈം​ഗിക ചൂഷണത്തിന് വിധേയമാക്കിയിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ‌ ഫ്രാൻസിസ് മാർപാപ്പ ഇരകളോട് അവരുടെ ‘മുറിവുകൾക്ക് വലിയ ദുഖം’ രേഖപ്പെടുത്തി രം​ഗത്ത് വന്നതിന് പിന്നാലെയാണ് കന്യാസ്ത്രീകളുടെ ലൈം​ഗിക ആക്രമണത്തെ കുറിച്ച് ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തത്.

1950 മുതൽ ഫ്രാൻസിൽ 3,30,000 കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന കണക്കുകളാണ് പുറത്തു വന്നത്. പതിറ്റാണ്ടുകളായി ‘നിശബ്ദതയുടെ മൂടുപടം’ കൊണ്ട് ആക്രമണങ്ങൾ മൂടിവെക്കപ്പെടുകയായിരുന്നെന്നും രണ്ടര വർഷത്തെ അന്വേഷണത്തിന് ശേഷം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വിചിത്രമായ പ്രതിഭാസത്തെക്കുറിച്ചുള്ള ഫ്രാൻസിന്റെ ആദ്യത്തെ പ്രധാന കണക്കെടുപ്പിൽ, ഒരു സ്വതന്ത്ര കമ്മീഷന്റെ രണ്ട് വർഷത്തിലധികം നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിലാണ് 2,500 പേജുള്ള പുറത്തുവിട്ടത്.

കന്യാസ്ത്രീകൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ക്രൂശിതരൂപങ്ങൾ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. താൻ 11 വയസ്സുള്ളപ്പോൾ ഒരു കന്യാസ്ത്രീയാൽ പീഡിപ്പിക്കപ്പെട്ടുവെന്ന് മേരി എന്ന് പേരുള്ള ഒരു യുവതി വെളിപ്പെടുത്തുന്നു. പീഡനത്തെക്കുറിച്ച് മാതാപിതാക്കളോട് പരാതിപ്പെട്ടപ്പോൾ ഒരു കന്യാസ്ത്രീക്ക് അങ്ങനെ ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കാൻ അവർ വിസമ്മതിച്ചുവെന്നും ഇര പറഞ്ഞു. ഒരു വർഷത്തിലധികം താൻ കന്യാസ്ത്രീയുടെ ലൈം​ഗിക അഭിനിവേശങ്ങളെ അടക്കാനായി ഉപയോ​ഗിക്കപ്പെട്ടെന്നാണ് യുവതി പറയുന്നത്. ‘ഈ കന്യാസ്ത്രീക്ക് ഞാൻ ശരിക്കും ഒരു സമ്മാനം ആയിരുന്നു … കാരണം എന്നെക്കൊണ്ട് അവർക്ക് ഒരു അപകടവുമില്ലെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു,’ മേരി പറഞ്ഞു.

ഇരകളിൽ എൺപത് ശതമാനവും 10 നും 13 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് എന്നാണ് റിപ്പോർട്ട്. പുരോഹിതന്മാർക്കൊപ്പം കന്യാസ്ത്രീകളും കുട്ടികളെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു. കന്യാസ്ത്രീകൾ കൊച്ചു പെൺകുട്ടികളെ ബലാത്സംഗം ചെയ്യാനോ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതരാക്കാനും ക്രൂശിതരൂപങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ട് പറയുന്നു.

1950 മുതൽ 2020 വരെയുള്ള കാലയളവിൽ ഫ്രാൻസിലെ കത്തോലിക്കാ സഭയിൽ 3,30,000 കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പുരോഹിതന്മാരും സഭയിലെ മറ്റ് ഉന്നതരും മാത്രം 2,16,000 ആളുകളെ ദുരുപയോഗം ചെയ്തു. 1993 -ൽ 13 -ാം വയസ്സിൽ ഒരു പുരോഹിതൻ ലൈംഗികമായി പീഡിപ്പിച്ച ഒലിവിയർ സവിഗ്നാക്കിന്റെ പ്രതികരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘ഈ പുരോഹിതനെ ഞാൻ നല്ലവനെന്നാണ് കരുതിയിരുന്നത്. എന്നെ ഉപദ്രവിക്കാത്ത ഒരു കരുതലുള്ള വ്യക്തിയാണ്,’ സവിഗ്നാക് പറഞ്ഞു. ‘പക്ഷേ, ആ കിടക്കയിൽ ഞാൻ അർദ്ധനഗ്നനായിരിക്കുകയും അയാൾ എന്നെ സ്പർശിക്കുകയും ചെയ്തപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് മനസ്സിലായത്.’ വർഷങ്ങളോളം നീണ്ടുനിന്ന ആ ദുരുപയോഗം തന്റെ ജീവിതം തകരാറിലാക്കിയെന്ന് അദ്ദേഹം പറയുന്നു.

ശാസ്ത്രീയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ പുരോഹിതന്മാരും സഭയിലെ ഉന്നതരും സഭയിൽ ഉൾപ്പെട്ടിട്ടുള്ള മതേതരരും നടത്തുന്ന ദുരുപയോഗം ഉൾപ്പെടുന്നെന്ന് കമ്മീഷൻ പ്രസിഡന്റ് ജീൻ-മാർക്ക് സാവേ പറഞ്ഞു. കത്തോലിക്കാ സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരായ ആൺകുട്ടികളിൽ മൂന്നിൽ രണ്ട് ഭാഗം ലൈം​ഗിക ചൂഷണത്തിന് ഇരകളായതായി റിപ്പോർട്ട് പറയുന്നു. ഇരകളിൽ 86 ശതമാനവും ആണ് കുട്ടികളാണ് – അവരിൽ പലരും പതിറ്റാണ്ടുകളായി അനുഭവിക്കുന്ന പീഡനം വെളിപ്പെടുത്തിയിട്ടില്ല.

22 അഭിഭാഷകർ, ഡോക്ടർമാർ, ചരിത്രകാരന്മാർ, സാമൂഹ്യശാസ്ത്രജ്ഞർ, ദൈവശാസ്ത്രജ്ഞർ എന്നിവരടങ്ങിയതായിരുന്നു സ്വതന്ത്ര അന്വേഷണ കമ്മീഷൻ. രണ്ടര വർഷം കൊണ്ടാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്. ഇരകളെയും സാക്ഷികളെയും നേരിൽ കണ്ടും, 1950 മുതൽ പള്ളി, കോടതി, പോലീസ്, മാധ്യമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുള്ള രേഖകളും മറ്റും പരിശോധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

അന്വേഷണത്തിന്റെ തുടക്കത്തിൽ ആരംഭിച്ച ഒരു ഹോട്ട്‌ലൈൻ നമ്പരിലേക്ക് 6,500 കോളുകൾ ലഭിച്ചു. ഇരകളും ഇരകളായവരെ നേരിട്ട് അറിയാവുന്ന ആളുകളുമായിരുന്നു ഇത്തരത്തിൽ കമ്മീഷനെ ബന്ധപ്പെട്ടത്. ‘അനന്തരഫലങ്ങൾ വളരെ ഗൗരവമുള്ളതാണ്. ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാരും സ്ത്രീകളും ഏകദേശം 60 ശതമാനം അവരുടെ ലൈംഗിക ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ നേരിടുന്നു. ‘- സൗവേ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close