KERALANEWS

തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകൻ ധനരാജിന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സി പി ഐ എമ്മാണെന്ന് ബി ജെ പി

കണ്ണൂർ തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന് വെട്ടേറ്റു. മേലൂർ സ്വദേശി ധനരാജിനാണ് ഇന്നലെ വെട്ടേറ്റത്. പരുക്കേറ്റ ധനരാജിനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുമ്പോൾ ആണ് സംഭവം. കൈമുട്ടിനും നെഞ്ചിനുമാണ് ആക്രമികൾ വെട്ടിയത്. ആക്രമണത്തിന് പിന്നിൽ സി പി ഐ എമ്മാണെന്ന് ബി ജെ പി ആരോപിക്കുന്നു. സി പി ഐ എം അനുഭാവികൾ സംഘം ചേർന്ന് വധിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമാണ് നടത്തിയതെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

സംഭവത്തിൽ ധർമടം പൊലീസ് ധനരാജിന്റെ മൊഴി രേഖപ്പെടുത്തും.അതിനു ശേഷമായിരിക്കും കൂടുതൽ നടപടികൾ. സംഭവത്തിൽ പ്രതിഷേധിച്ചു പ്രദേശത്ത് സംഘർഷ സാധ്യതയൊന്നും നിലവിൽ ഉണ്ടായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close