INDIANEWS

വടക്കൻ ബംഗാളിലും ജംഗിൾമഹലിലും പ്രത്യേക സംസ്ഥാനങ്ങൾ വേണം : പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ്ഘോഷ്

ജൽപായ്ഗുരി : വടക്കൻ ബംഗാളിലും മാവോയിസ്റ്റ് ബാധിതമായ ജംഗിൾമഹലിലും പ്രത്യേക സംസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ്ഘോഷ്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ ദുർഭരണത്തെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

“ജംഗിൾമഹലിലെയും വടക്കൻ ബംഗാളിലെയും ജനങ്ങൾക്ക് പ്രത്യേക സംസ്ഥാനങ്ങൾ വേണമെങ്കിൽ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മമത ബാനർജി ഏറ്റെടുക്കേണ്ടിവരും. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിനു ശേഷവും വടക്കൻ ബംഗാളിൽ എന്തുകൊണ്ട് വികസനം ഉണ്ടായില്ലെന്ന് മമത ഉത്തരം നൽകണം. എന്തുകൊണ്ടാണ് ആളുകൾ ചികിത്സയ്ക്കും ഉന്നത പഠനത്തിനും ജോലികൾക്കുമായി ബംഗാളിന് പുറത്ത് പോകേണ്ടി വരുന്നത്? എന്തുകൊണ്ടാണ് വേണ്ടത്ര ആശുപത്രികളും സ്കൂളുകളും കോളേജുകളും ഫാക്ടറികളും ഇല്ലാത്തത്? ഇപ്പോൾ ആളുകൾ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിൽ ജംഗൽമഹലിലും വടക്കൻ ബംഗാളിലും പ്രത്യേക സംസ്ഥാനങ്ങൾ അനുവദിക്കണം. അത് അന്യായമായ ഒന്നല്ല” ദിലീപ്ഘോഷ് പറഞ്ഞു.

ഘോഷിന്റെ പ്രതികരണത്തിനെ എതിർത്ത തൃണമൂൽ നേതാവും മന്ത്രിയുമായ ഫിർഹാദ് ഹക്കിം ബിജെപി വിഭജിച്ചു ഭരിക്കുക എന്ന നയമാണ് വിശ്വസിക്കുന്നതെന്ന് ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close