Breaking NewsINSIGHTNEWSTop News

ക്രൈസ്തവരെയും എൻഎസ്എസിനെയും ഒപ്പം കൂട്ടാനായാൽ തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ശക്തി; കേരള രാഷ്ട്രീയം പരുവപ്പെടുന്നത് മുസ്ലീം എന്നും മുസ്ലീം ഇതരരെന്നും; നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ കോളടിക്കുന്നത് ബിജെപിക്ക്

കോട്ടയം: നൽക്കോട്ടിക് – ലൗ ജിഹാദ് വിഷയത്തിൽ ബിജെപി കാണുന്നത് വലിയ സാധ്യതകൾ. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്ന നാളുകളാണ് വരുന്നതെന്ന നി​ഗമനത്തിലാണ് ബിജെപി ദേശീയ നേതൃത്വം. അതുകൊണ്ട് തന്നെ നിലവിലെ വിവാദങ്ങളിൽ സൂക്ഷ്മതയോടെ ഇടപെടാനും ന്യൂനപക്ഷ വിഭാ​ഗങ്ങളഎ ഒപ്പം നിർത്താനുമാണ് ബിജെപി ദേശീയ നേതൃത്വം സംസ്ഥാനത്തെ നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ക്രിസ്ത്യൻ വിഭാ​ഗങ്ങളെയും എൻഎസ്എസിനെയും ഒപ്പം നിർത്താനാകുന്ന രാഷ്ട്രീയ കാലാവസ്ഥ കേരളത്തിൽ പരുവപ്പെട്ട് വരുന്നെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

മുസ്ലീം മതവിഭാ​ഗത്തിന് അനർഹമായ പരി​ഗണന നൽകുന്നു എന്ന പൊതുബോധം കേരള സമൂഹത്തിൽ വ്യാപകമാണ്. ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശത്തിനെതിരെ ഇടത് മുന്നണിയും യുഡിഎഫും രം​ഗത്തെത്തിയതോടെ ഇതിന്റെ ഇരകളായ ക്രൈസ്തവരും നായർ വിഭാ​ഗവും മാനസികമായി ഇരു മുന്നണികളോടും അകന്നുകഴിഞ്ഞു, ബിഷപ്പിനെ അനുകൂലിച്ച് ബിജെപി രം​ഗത്തെത്തിയതോടെ ചിത്രം മാറുകയായിരുന്നു. ക്രിസ്തുമത വിശ്വാസികളുടെ രക്ഷകരുടെ രൂപത്തിലാണ് ഇപ്പോൾ ബിജെപി. ഇസ്ലാം മതത്തിനെതിരായല്ല, മറിച്ച് ഇസ്ലാം മതത്തിലെ ചില ​ഗ്രൂപ്പുകൾക്കെതിരയാണ് പാലാ ബിഷപ്പ് സംസാരിച്ചത് എന്നാണ് ക്രൈസ്തവരുടെ വാദം. അതിനെതിരെ സിപിഎമ്മും കോൺ​ഗ്രസും ഉൾപ്പെടെ രം​ഗത്തെത്തുകയും തീവ്ര ഇസ്ലാമിക് ​ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് ബിജെപി ക്രൈസ്തവ നേതൃത്വത്തിനെ പിന്തുണച്ച് രം​ഗത്തെത്തിയത്.

ലൗ ജിഹാദ് ഇരു വാസ്തവമാണെന്ന തിരിച്ചറിവ് ക്രൈസ്തവ സമൂഹത്തിനുണ്ട്. ലഹരി മാഫിയയുടെ പിന്നിലും ഇതേ ​ഗ്രൂപ്പുകളാണെന്നും ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് മാത്രമാണ് പാലാ ബിഷപ്പ് വിശ്വാസികൾക്ക് നൽകിയത്. ഇതിനെ വിമർശിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രം​ഗത്തെത്തിയതോടെ ബിജെപി ക്രിസ്തുമത വിശ്വാസികളുടെ ഭാ​ഗം ചേർന്നു.

കേരളത്തിലെ ശക്തമായ വോട്ടുബാങ്കായ ക്രൈസ്തവരെ ഒപ്പം കൂട്ടിയാൽ തങ്ങൾക്ക് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും നിർണായക ശക്തിയാകാം എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. സിപിഎം – കോൺ​ഗ്രസ് – മുസ്ലീം വിഭാ​ഗങ്ങൾ പ്രയോ​ഗിക്കുന്ന ക്രിസംഘി എന്ന പദം ക്രിസ്ത്യാനികളെ തങ്ങളുടെ ചേരിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ ഉപകരിക്കും എന്ന തിരിച്ചറിവിലാണ് ബിജെപി. അതുകൊണ്ട് തന്നെ ഇത്തരം പ്രയോ​ഗങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സംഘപരിവാർ കേന്ദ്രങ്ങളും ശ്രമിക്കുന്നത്. അതിനിടെ എൻഎസ്എസും ബിജെപിയുമായി അടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. പണ്ടേ സിപിഎമ്മിനോട് വ്യക്തമായ അകലം പാലിക്കുന്ന എൻഎസ്എസ് എന്നും കോൺ​ഗ്രസിന് വലിയ പിന്തുണയായിരുന്നു നൽകിയിരുന്നത്. എന്നാൽ, വി ഡി സതീശൻ പ്രതിപക്ഷ നേതാവായതിന് ശേഷം എൻഎസ്എസ് നേതൃത്വവുമായി അത്ര നല്ല ബന്ധമല്ല തുടരുന്നത്. ഇതോടെയാണ് കോൺ​ഗ്രസിനെതിരെയും തിരിയാൻ എൻഎസ്എസിനെ പ്രേരിക്കുന്നത്.

സ്നേഹമെന്ന വജ്രായുധമുപയോഗിച്ച് മതപരിവർത്തനം നടക്കുന്നതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും വ്യക്തമാക്കിയിരുന്നു. പക്ഷേ ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിൻ്റെയോ സമുദായത്തിൻ്റെയോ പരിവേഷം നൽകരുതെന്നും എൻ.എസ്.എസ് പറഞ്ഞു. ഇത്തരത്തിൽ നടക്കുന്ന മതപരിവർത്തനങ്ങളെ അമർച്ച ചെയ്യേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും സുകമാരൻ നായർ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

എൻ എസ് എസും ക്രൈസ്തവ സഭകളും തങ്ങളെ പിന്തുണയ്ക്കാൻ തീരുമാനിച്ചാൽ കേരള കോൺ​ഗ്രസസസുകൾക്കും മറിച്ചൊരു തീരുമാനം എടുക്കാനാകില്ലെന്ന് ബിജെപിക്ക് വ്യക്തമായറിയാം. അങ്ങനെ സംഭവിച്ചാൽ, യുഡിഎഫ് പരിപൂർണമായും ദുർബലമാകുമെന്നും സിപിഎമ്മും ബിജെപിയും എന്ന നിലയിലേക്ക് കേരളത്തിലെ രാഷ്ട്രീയ ചിത്രം മാറും എന്നുമാണ് ബിജെപി കണക്കുകൂട്ടുന്നത്. സിപിഎം മുസ്ലീം പ്രീണനം നടത്തുന്നു എന്ന പ്രചാരണം കൂടുതൽ ശക്തമാകുന്നത് ​ഗുണം ചെയ്യുക ബിജെപിക്കാണ്. കോൺ​ഗ്രസിന്റെ പരമ്പരാ​ഗത വോട്ടുബാങ്കായ നായർ – ക്രൈസ്തവ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകുകയും സിപിഎമ്മിൽ നിൽക്കുന്ന ഹിന്ദുക്കളിൽ അസംതൃപ്തരായവർ പാർട്ടി വിടുകയും ചെയ്താൽ പാർട്ടി കേരളത്തിലെ നിർണായക ശക്തിയാകുമെന്ന തിരിച്ചറിവ് ബിജെപി നേതൃത്വത്തിനുമുണ്ട്.

അതേസമയം, കേരളത്തിലെ സിപിഎമ്മിന്റെ മുസ്ലീം പ്രീണനത്തിനെതിരെ ആരൊക്കെ ശബ്ദം ഉയർത്തുമോ അവരെയൊക്കെ കൂടെകൂട്ടി ശക്തി സമാഹരിക്കുക എന്നതാണ് ബിജെപി തന്ത്രം. തീവ്ര മുസ്ലീം വിഭാ​ഗങ്ങളുമായി പോലും സിപിഎം ബന്ധം പുലർത്തുന്നു എന്നാണ് ബിജെപി ആരോപണം. നേമത്ത് ബിജെപിയെ തോൽപ്പിക്കാൻ എസ് ഡി പി ഐയുമായി സിപിഎം ധാരണയുണ്ടാക്കിയിരുന്നെന്നും ബിജെപി ആരോപിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

ചടരുവലിക്കാൻ പി എസ് ശ്രീധരൻപിള്ള

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ക്രിയാത്മകമായി ഇടപെടാൻ പി എസ് ശ്രീധരൻ പിള്ളയെയാണ് ബിജെപി ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്. എൻഎസ്എസുമായുള്ള അടുപ്പവും കേരളത്തിലെ ക്രിസ്ത്യൻ സഭകളുമായുള്ള സൗഹൃദവുമാണ് പി എസ് ശ്രീധരൻപിള്ളയെ ദേശീയ നേതൃത്വം ഈ ദൗത്യം ഏൽപ്പിക്കാൻ ഇടയാക്കിയത്. നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് പി.എസ്. ശ്രീധരൻപിള്ളയും രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കാര്യങ്ങൾ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്നും പി.എസ്. ശ്രീധരൻപിള്ള വ്യക്തമാക്കി. ന്യൂനപക്ഷ വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ടെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തതോടെ ബിജെപി ലക്ഷ്യം വെക്കുന്നതെന്തെന്ന് വ്യക്തമാകുന്നു.

പുരോ​ഗമന മുസ്ലീങ്ങളും യുക്തിവാദികളും ശത്രുക്കളല്ല

മുസ്ലീം വർ​ഗീയതയെ എതിർത്ത് ശക്തി വർധിപ്പിക്കാൻ ശ്രമിക്കുമ്പോഴും മുസ്ലീങ്ങൾക്കിടയിലെ പുരോ​ഗമനവാദികളെയും ഒപ്പം കൂട്ടാനാണ് ബിജെപി ശ്രമം. ഇസ്ലാമിത തീവ്രവാദത്തെ എതിർക്കുന്നവരും സ്ത്രീ സമത്വത്തിനായി വാദിക്കുന്നവരുമായ നല്ലൊരു വിഭാ​ഗം മുസ്ലീങ്ങൾക്കിടയിലുണ്ട്. അവരെ ബിജെപിയിലേക്ക് ആകർഷിക്കാനാകും പാർട്ടി ശ്രമം.

മുസ്ലീം പുരോ​ഗമന വാദികൾ കൂടാതെ യുക്തിവാദികളുടെയും സഹകരണം ബിജെപി പ്രതീക്ഷിക്കുന്നു. എന്നും സിപിഎമ്മിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന യുക്തിവാദികൾ, സിപിഎമ്മിന്റെ മുസ്ലീം പ്രീണനത്തെ ഇഷ്ടപ്പെടുന്നില്ല. സിപിഎമ്മിന്റെ അതേനയം തന്നെ കോൺ​ഗ്രസും സ്വീകരിച്ചതോടെ മുസ്ലീം വർ​ഗീയതക്കെതിരായ ബദൽ എന്ന നിലയിലാകും യുക്തിവാദുകളുമായി സഹകരണത്തിനുള്ള സാധ്യതകൾ ബിജെപി തേടുക.

തുടക്കം പാലാ ബിഷപ്പിൽ നിന്നും

ലവ് ജിഹാദിനൊപ്പം കേരളത്തിൽ നാർക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൻറെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നു. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close