KERALANEWSTop News

ബിജെപിയ്ക്ക് ഇനി വിചാരണക്കാലം; എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ന​ട​പ​ടി​ക​ൾ മ​റ്റ്​ ജി​ല്ല​ക​ളി​ലേ​ക്കും വ​രും​ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പി​ച്ചേ​ക്കും; ഇനി അറിയേണ്ടത് ആരൊക്കെ അകത്ത് ആരൊക്കെ പുറത്ത് എന്ന്

തി​രു​വ​ന​ന്ത​പു​രം: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണം, ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം ഉ​ൾ​പ്പെ​ടെ എല്ലാം കൊണ്ടും പൊറുതിമുട്ടിയിരുന്ന പാർട്ടിയ്ക്ക് ഇനി വിചാരണക്കാലം.വളരെ നാളുകളായി പാർട്ടിയെ വലച്ചിരുന്ന വി​ഷ​യ​ങ്ങ​ളി​ൽ സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​​നെ​തി​രെ പ​ര​സ്യ​പ്ര​സ്​​താ​വ​ന​യും വി​മ​ർ​ശ​ന​വും ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ബി.​ജെ.​പി​യി​ൽ ന​ട​പ​ടി തു​ട​ങ്ങി. സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​നെ പ​ര​സ്യ​മാ​യി വി​മ​ർശി​ച്ച​തി​ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ന​ട​പ​ടി​ക​ൾ മ​റ്റ്​ ജി​ല്ല​ക​ളി​ലേ​ക്കും വ​രും​ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പി​ച്ചേ​ക്കും. പോ​ഷ​ക​സം​ഘ​ട​ന നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടെ പു​റ​ത്താ​ക്കി​യി​രു​ന്നു. അ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഇ​പ്പോ​ൾ ഈ ​ന​ട​പ​ടി.യു​വ​മോ​ർച്ച മു​ൻ സം​സ്ഥാ​ന സ​മി​തി അം​ഗം ആ​ർ. അ​ര​വി​ന്ദ​ൻ, ജി​ല്ല മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം.​എ​ൻ. ഗം​ഗാ​ധ​ര​ൻ, കോ​ത​മം​ഗ​ലം മ​ണ്ഡ​ലം മു​ൻ പ്ര​സി‍ഡ​ൻ​റ്​ പി.​കെ. ബാ​ബു ഉ​ൾപ്പെ​ടെ ആ​റ് പേ​ർക്കെ​തി​രെ​യാ​ണ്​ ഇ​പ്പോ​ൾ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ൽ സു​താ​ര്യ​ത​യി​ല്ലെ​ന്നും വോ​ട്ട് ക​ച്ച​വ​ടം ന​ടന്നെ​ന്നും പാ​ർട്ടി നേ​താ​ക്ക​ൾക്ക​തി​രെ പോ​സ്​​റ്റ​ർ പ​തി​ച്ച​തി​നു​മാ​ണ് ഇ​വ​ർക്കെതി​രെ ന​ട​പ​ടി. ന​ട​പ​ടി​ക്കെ​തി​രെ കോ​ത​മം​ഗ​ല​ത്ത്​ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ പ​രാ​ജ​യം ബി.​ജെ.​പി സം​സ്​​ഥാ​ന ഘ​ട​ക​ത്തി​ൽ ഉ​യ​ർ​ത്തി​യ പ്ര​തി​ഷേ​ധം ഇ​പ്പോ​ഴും അ​ട​ങ്ങി​യി​ട്ടി​ല്ല. ഉ​ന്ന​ത നേ​താ​ക്ക​ളി​ൽ പ​ല​രും സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​ന്​ പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്​ മാ​സ​ങ്ങ​ളാ​യി. എ​ന്നാ​ൽ, ദേ​ശീ​യ നേ​തൃ​ത്വം സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​ന്​ ശ​ക്​​തി​പ​ക​രു​ന്ന നി​ല​യി​ലാ​ണ്​ കൊ​ട​ക​ര കു​ഴ​ൽ​പ​ണ വി​വാ​ദ​ത്തി​ലു​ൾ​പ്പെ​ടെ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​തി​ക​ര​ണ​ങ്ങ​ളും.

വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​ര​ള പൊ​ലീ​സ്​ കെ. ​സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കേ​സി​ൽ പ്ര​തി ചേ​ർ​ക്കാ​തി​രു​ന്ന​ത്​ നേ​തൃ​ത്വ​ത്തി​െൻറ ക​രു​ത്തു​കൂ​ട്ടി. നേ​ര​ത്തെ പ്ര​തി​ഷേ​ധി​ച്ച ഉ​ന്ന​ത നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു​ള്ള താ​ക്കീ​ത്​ കൂ​ടി​യാ​യി മാ​റു​ക​യാ​ണ് ന​ട​പ​ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close