INDIANEWS

ബിജെപി നേതാവിനെയും , ഭാര്യയേയും ലഷ്കർ ഇ ത്വയ്ബ ഭീകരർ വെടിവച്ചു കൊന്നു

ശ്രീനഗർ : കശ്മീരിലെ ബിജെപി നേതാവും , ഭാര്യയും ലഷ്കർ ഇ ത്വയ്ബ ആക്രമണത്തിൽ കൊല്ലപ്പെട്ടു . അനന്ത്നാഗ് ജില്ലയിൽ നടന്ന ഭീകരാക്രമണത്തിലാണ് കുൽഗാമിലെ ബിജെപിയുടെ കിസാൻ മോർച്ച പ്രസിഡന്റ് ഗുലാം റസൂൽ ദാറും ഭാര്യയും കൊല്ലപ്പെട്ടത്.ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

ലാൽ ചൗക്ക് പ്രദേശത്ത് വച്ചാണ് ഭീകരർ ഇവർക്ക് നേരെ വെടിയുതിർത്തതെന്ന് ബിജെപി നേതാവ് അൽത്താഫ് താക്കൂർ പറഞ്ഞു. ഗുലാം റസൂൽ ദാർ സർപഞ്ചും, അനന്ത്നാഗിലെ പാർട്ടി ജില്ലാ പ്രസിഡന്റും ആയിരുന്നു.
കൊലപാതകത്തിന് പിന്നിൽ ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയാണെന്ന് പോലീസ് പറഞ്ഞു.

ഇന്ന് രാവിലെ പൂഞ്ച് ജില്ലയിലെ ഒളിത്താവളത്തിൽ നിന്ന് സുരക്ഷാ സേന വൻ ആയുധ ശേഖരം കണ്ടെത്തിയിരുന്നു. എകെ 47 തോക്കുകൾ, ചൈനീസ് പിസ്റ്റൾ, ചൈനീസ് ഗ്രനേഡുകൾ, 257 റൗണ്ട് എകെ 47 വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close