Breaking NewsINDIANEWS

മുൻ കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ തൃണമൂലിൽ ; പുതിയ മമത സർക്കാർ അധികാരം ഏറ്റ ശേഷം തൃണമൂലിലേക്ക് പോകുന്ന അഞ്ചാമത്തെ ബിജെപി നേതാവ്

കൊൽക്കത്ത : മുൻ കേന്ദ്ര മന്ത്രി ബാബുൾ സുപ്രിയോ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. രണ്ടു മാസം മുമ്പ് പരിസ്ഥിതി വകുപ്പിലെ ജൂനിയർ മന്ത്രിയായിരുന്ന ബാബുളിനെ മന്ത്രിസഭയിൽ നിന്ന് മാറ്റിയിരുന്നു. പിന്നീട് ബി.ജെ.പിയിൽ നിന്ന് പുറത്തുവന്ന ബാബുൾ മറ്റൊരു പാർട്ടിയിലേക്ക് ഇല്ലെന്ന് അറിയിച്ചിരുന്നു. ഇത് പറഞ്ഞു ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ തൃണമൂലിലേക്കുള്ള പ്രവേശനം. തൃണമൂലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ആയിരുന്നു ഇദ്ദേഹത്തെ സ്വീകരിച്ച വിവരം ലോകം അറിയുന്നത്.

ഇത്തവണത്തെ മമത ബാനർജി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ബി ജെ പിയിൽ നിന്ന് തൃണമൂലിലേക്ക് പോകുന്ന അഞ്ചാമത്തെ ബിജെപി നേതാവാണ് ബാബുൾ. ബാക്കി നാല് പേരും എം.എൽ.എമാരായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close