KERALANEWS

മമ്മൂട്ടിയെ വീട്ടിലെത്തി ആദരിച്ച് ബിജെപി; പൊന്നാട അണിയിച്ച് കെ സുരേന്ദ്രൻ

അഭിനയ ജീവിതത്തിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ മലയാളികളുടെ മഹാനടൻ മമ്മുട്ടിയെ ആദരിച്ച് ബിജെപി. നടനെ വീട്ടിലെത്തി സന്ദർശിച്ചാണ് ബിജെപി സംസ്ഥാന ഘടകം അദ്ദേഹത്തിന് ആദരവ് അർപ്പിച്ചത്. മമ്മൂട്ടിയുടെ അമ്പത് വർഷങ്ങൾ വിപുലമായി കൊണ്ടാടാൻ കേരളാ സർക്കാർ തീരുമാനിക്കുകയും തുടർന്ന് മമ്മൂട്ടിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് കാലത്ത് തനിക്ക് വേണ്ടി പണം ചിലവഴിച്ചു വിപുലമായ പരിപാടികൾ സംഘടിപ്പിക്കരുത് എന്നതായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മമ്മൂട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. വീട്ടിലെത്തിയ നേതാക്കൾ നടനുമായി കുറച്ച് സമയം പങ്കിട്ട ശേഷമാണ് മടങ്ങിയത്. ‘അഭിനയജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആദരിച്ചു’ എന്ന കുറിപ്പോടുകൂടി കെ സുരേന്ദ്രൻ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ ചിത്രം പങ്കുവെച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close