Breaking NewsKERALANEWSTop News

മൈനാ​ഗപ്പള്ളിയിലെ ബിജെപിയിൽ പൊട്ടിത്തെറി; പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടാനൊരുങ്ങുന്നു

കൊല്ലം: ഒരിടവേളക്ക് ശേഷം കൊല്ലം ജില്ലയിലെ ബിജെപിയിൽ വീണ്ടും വിഭാ​ഗീയത രൂക്ഷമാകുന്നു. ബിജെപിക്ക് ശക്തമായ വേരോട്ടം ഉള്ള ജില്ലയിലെ മൈനാഗപ്പള്ളി പഞ്ചായത്തിൽ ബിജെപി പൊട്ടിത്തെറിയുടെ വക്കിൽ എന്നാണ് പുറത്തുവരുന്ന സൂചനകൾ. നിലവിലെ പഞ്ചായത്ത്‌ കമിറ്റിക്ക് എതിരെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് തന്നെ പരസ്യമായി രം​ഗത്തെത്തിയതോടെയാണ് പഞ്ചായത്തിലെ വിഭാ​ഗീയത വീണ്ടും ആളിക്കത്തിയത്. മൈനാ​ഗപ്പള്ളിയിൽ ബിജെപി പഞ്ചായത്ത് സമിതി രൂപീകരിച്ചിട്ട് ഏഴുമാസമായി, പ്രവർത്തകർ തൃപ്തരാണോ? പ്രതികരിക്കുക എന്നായിരുന്നു പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെയാണ് പ്രവർത്തകർ പരസ്യമായി തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ച് തുടങ്ങിയത്.

മൈനാഗപ്പള്ളി പഞ്ചായത്തിൽ ബിജെപിക്ക് തെക്കും വടക്കും ആയി രണ്ട് പഞ്ചായത്ത്‌ കമ്മിറ്റികൾ ആണ് നിലവിലുള്ളത്. കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പോടെ വടക്ക് പഞ്ചായത്ത്‌ പ്രവർത്തനം നിലച്ചു. നിലവിൽ കമിറ്റി ഇല്ലാത്ത സാഹചര്യമാണ്. എന്നാൽ തെക്ക് സിപിഎമ്മിൽ നിന്നും സ്വഭാഭവദൂഷ്യത്തിന് പുറത്താക്കിയ ആളെ ആണ് പ്രവർത്തകരുടെ പ്രതിഷേധം വക വയ്ക്കാതെ പ്രസിഡന്റ് ആക്കിയത് എന്ന് ബിജെപിക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹം ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച മൈനാഗപ്പള്ളി 18-ാം വാർഡിൽ സ്ഥാനാർഥിആയി മത്സരിക്കുവാൻ തയ്യാർ എടുക്കുകയും ചെയ്തു. പോസ്റ്റർ വരെ അടിക്കുവാൻ കൊടുത്തു എങ്കിലും ആർ എസ്‌ എസ്‌ നേതൃത്വം ഇദ്ദേഹത്തെ മാറ്റി കഴിഞ്ഞ പ്രാവശ്യം നിന്ന് ജയിച്ച വനിതയെ തന്നെ സ്ഥാനാർഥി ആക്കുകയായിരുന്നു.

ഇതിന്റെ വൈരാഗ്യത്തിൽ ഇദ്ദേഹവും കൂട്ടാളികളും ചേർന്ന് പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതിനാലാണ് സിറ്റിം​ഗ് മെമ്പർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എന്നാണ് ബിജെപി പ്രവർത്തകർ ആരോപിക്കന്നത്. അതിന് ശേഷവും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളാണ് ഇദ്ദേഹം നടത്തിയതെന്നും പ്രവർത്തകർ പറയുന്നു. ഇദ്ദേഹത്തെ തന്നെ ബിജെപിയുടെ തേക്കൻ മേഖലയുടെ പ്രസിഡന്റ് ആയി നിയമിച്ചതാണ് സാധാരണ പ്രവർത്കരെ പ്രകോപിപ്പിച്ചത്.

പരമ്പരാ​ഗത ബിജെപി പ്രവർത്തകർ പരസ്യമായി നിസഹകരണം പ്രഖ്യാപിച്ചതോടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മൂന്ന് മാസത്തേക്ക് അവധിയിൽ പോയിരുന്നു. എന്നിട്ടും പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളാണ് ഇദ്ദേഹം നടത്തുന്നത് എന്നാണ് ഒരുവിഭാ​ഗം പ്രവർത്തകർ ആരോപിക്കുന്നത്. ഇതിന്റെ ഭാ​ഗമായാണ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് തന്നെ പരസ്യമായി രം​ഗത്തെത്തിയത് എന്നാണ് സൂചനകൾ.

ഇതിനിടയിൽ ഇദ്ദേഹത്തിന്റെ നടപടിയിൽ അമർഷം കൊണ്ട് നിലവിലെ ജനറൽ സെക്രട്ടറിയും രാജി വച്ചിരുന്നു. എന്നാൽ ആ രാജി മറ്റാരും അറിയാതെ ഒത്തുതീർപ്പാക്കി എന്നാണ് പ്രവർത്തകർ പറയുന്നത്. അമിത് ഷാ തിരുവനന്തപുരത്തു വരുന്ന പരിപാടിയിൽ മൈനാഗപ്പള്ളിയിലെ ഒരു സാധാരണ സ്ഥാപനത്തിൽ നിന്നും 15,000രൂപ യുടെ പിരിവ് ചോദിച്ചെന്നതും പ്രവർത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഒരു സംസ്ഥാന നേതാവിന് അമ്പതിനായിരം രൂപ നൽകി ആണ് ഈപ്രസിഡന്റ് സ്ഥാനം കൈവശപെടുത്തിയതും എന്നും സംസാരം ഉണ്ട്. മൈനാഗപ്പള്ളി യിൽ നിലവിലെ കമിറ്റിക്ക് എതിരെ കൊല്ലം ജില്ലയിൽ കൂടിയ അടൽജി ഫൗണ്ടെഷന്റെ മാതൃകയിൽ പഞ്ചായത്തിൽ അതൃപ്തരായ പ്രവർത്തകരുടെ കമ്മിറ്റി ഈ മാസം 22ന് ചേർന്നിരുന്നു. മൈനാഗപ്പള്ളി യിലെ മുതിർന്ന ബിജെപി യുടെ നേതാക്കൾ പലരും പങ്കെടുത്തു. ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും ആരെങ്കിലും നേതാക്കൾ പണം വാങ്ങിയിട്ട് ഉണ്ട് എങ്കിൽ അത് പ്രവർത്തകർ പിരിവ് എടുത്ത് തിരിച്ചു നൽകാം ഈ പഞ്ചായത്ത്‌ കമിറ്റിയെ പിരിച്ചു വിട്ട് പുതിയ സംവിധാനം കൊണ്ട് വരണം എന്നാണ് ബിജെപി പ്രവർത്തകരുടെ ആവശ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close