INDIAKERALANEWS

ബിജെപി ദേശീയ നിർവാഹ സമിതി പുനഃസംഘടിപ്പിച്ചു; കേരളത്തിൽ നിന്ന് വി മുരളീധരനും കുമ്മനം രാജശേഖരനും

ന്യൂഡൽഹി: ബിജെപി ദേശീയ നിർവാഹ സമിതി പുനഃസംഘടിപ്പിച്ചു. കേരളത്തിൽ നിന്നും വി മുരളീധരനും കുമ്മനം രാജശേഖരനും ദേശീയ നിർവാഹ സമിതിയിൽ ഇടം നേടിയപ്പോൾ ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രനും അൽഫോൺസ് കണ്ണന്താനവും സമിതിയിൽ ഇല്ല. അതേ സമയം പി കെ കൃഷ്ണദാസും മെട്രോമാൻ ഇ ശ്രീധരനും സമിതിയിൽ പ്രത്യേക ക്ഷണിതാക്കളായി.

കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ സംസ്ഥാന സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി ഉണ്ടായത്. അഞ്ചു ജില്ലാ പ്രസിഡന്റുമാരെയാണ് ബിജെപി മാറ്റിയത്. കാസർകോട്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലാപ്രസിഡന്റുമാരെയാണ് മാറ്റിയത്. നടൻ കൃഷ്ണകുമാർ ബിജെപി ദേശീയ കൗൺസിൽ അംഗമായി. എം.എസ്.സമ്പൂർണ, ജി.രാമൻ നായർ, ജി.ഗിരീശൻ എന്നിവരാണു പുതുതായി ദേശീയ കൗൺസിലിലേക്ക് എത്തിയ മറ്റുള്ളവർ. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് പുതിയ ഭാരവാഹിപട്ടിക പുറത്തുവിട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close