INDIANEWSTop News

പ്രചരണത്തിനായി കുതിരയുടെ ദേഹത്ത് പെയിന്റ് അടിച്ച് ബിജെപി; പതാക വരച്ച് പാർട്ടിയുടെ പേരും എഴുതി; പരാതി നൽകി മേനക ഗാന്ധിയുടെ എൻജിഒ

ഇൻഡോർ: പാർട്ടി പരിപാടിയുടെ പ്രചരണത്തിനായി കുതിരയുടെ ദേഹത്ത് പെയിന്റ് അടിച്ച് ബിജെപിയുടെ പതാക വരച്ചു. സംഭവത്തിനെതിരെ മേനക ഗാന്ധിയുടെ എൻജിഒ പരാതി നൽകി.

വ്യാഴാഴ്ച ബിജെപി സംഘടിപ്പിച്ച ജൻ ആശിർവാദ് യാത്രയിലാണ് സംഭവം. സംസ്ഥാന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയിൽ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആയിരുന്നു ഇൻഡോറിൽ പങ്കെടുത്തത്. 22 സംസ്ഥാനങ്ങളിൽ നടത്തുന്ന യാത്രയിലൂടെ കേന്ദ്രത്തിലെ പുതിയ മന്ത്രിമാരെ ജനങ്ങൾക്ക് പരിചയപ്പെടുത്തും.

പ്രചരണത്തിനായി കുതിരയുടെ ദേഹത്ത് ബിജെപിയുടെ പതാകയുടെ നിറമായ ഓറഞ്ചും പച്ചയും പൂശുകയും പാർട്ടി ചിഹ്നം വരച്ച് പേര് എഴുതുകയും ചെയ്തു. രംദാസ് ഗാർഗ് എന്ന മുൻ കൗൺസിലാണ് കുതിരയെ വാടകയ്ക്ക് എടുത്തത്. പീപ്പിൾ ഫോർ അനിമൽസ് എന്ന മേനക ഗാന്ധിയുടെ സന്നദ്ധ സംഘടനയാണ് പോലീസിൽ പരാതി നൽകിയത്. സംഭവം തിരഞ്ഞെടുപ്പ് കമ്മീഷനിൽ റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close