INDIANEWS

നേതാക്കൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസമില്ല; ബിജെപി അവലോകന യോ​ഗത്തിൽ ഉയരുന്നത് രൂക്ഷ വിമർശനം

കൊച്ചി: എറണാകുളം ജില്ലയിലെ ബിജെപി സ്ഥാനാർത്ഥികളുടെ പരാജയത്തിന് കാരണം നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും പിടിപ്പുകേട് തന്നെയെന്ന് വിലയിരുത്തലിൽ പാർട്ടി. ബിജെപിയുടെ ജില്ലാ തല തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് വിമർശനം. സ്ഥാനാർത്ഥി നിർണയത്തിൽ തൊട്ട് പിഴച്ചുവെന്നാണ് യോ​ഗത്തിന്റെ വിലയിരുത്തൽ. രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്തവരാണ് ജില്ലയിൽ പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ നേതൃസ്ഥാനത്ത് ഉള്ളതെന്നും യോ​ഗത്തിൽ വിമർശനമുണ്ടായി. നാല് ദിവസത്തെ അവലോകന യോഗമാണ് നടക്കുന്നത്. പരാജയത്തിന് പിന്നാലെ ജില്ലാ പ്രസിഡണ്ടിനെതിരെ പത്തോളം മണ്ഡലം പ്രസിഡണ്ടുമാർ യോഗം വിളിച്ച് ചേർത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close