KERALANEWSTrending

‘അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല… ജയ് ബോലോ ജയ് ജയ് ബോലോ ആർഎസ്എസ്’; തലശ്ശേരിയുടെ തെരുവുകളിൽ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി

തലശ്ശേരി: തലശ്ശേരിയിൽ നടന്ന ബിജെപി റാലിയിൽ മുസ്‌ലിം പള്ളികൾ തകർക്കുമെന്ന മുദ്രാവാക്യം. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിയുടെ ഭാഗമായി തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് നടന്ന റാലിക്കിടെയാണ് മുദ്രാവാക്യങ്ങൽ ഉയർന്നത്.

‘അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല… ജയ് ബോലോ ജയ് ജയ് ബോലോ ആർഎസ്എസ്” എന്നീ മുദ്രാവാക്യങ്ങളാണ് റാലിയിൽ മുഴങ്ങി കേട്ടത്. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം റാലിയിൽ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രജ്ഞിത്ത്, കെപി സദാനന്ദൻ മാസ്റ്റർ, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വനസ്പതി തുടങ്ങിയ നേതാക്കൾ റാലിയുടെ മുൻനിരയിലുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് വിദ്വേഷം വമിപ്പിക്കുന്ന മുദ്രാവാക്യം ഉയർത്തിയത്. എന്നാൽ സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close