INDIANEWSTop News

താലിബാൻ, അഫ്ഗാനിസ്ഥാൻ പ്രശ്നങ്ങൾ ബിജെപി ഉപയോഗിക്കുന്നു; അവർ പാകിസ്ഥാനെയും ചിത്രത്തിൽ കൊണ്ടുവന്ന് രാഷ്ട്രീയം കളിക്കും: പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി

ജമ്മു: താലിബാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ വിഷയങ്ങളെ ബിജെപി വോട്ടുനേടാൻ ഉപയോഗിക്കുന്നുവെന്നും ആ വിഷയങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും പിഡിപി പ്രസിഡന്റ് മെഹബൂബ. പാർട്ടിയുടെ ഏഴ് വർഷത്തെ ഭരണം രാജ്യത്തെ ജനങ്ങൾക്ക് ദുരിതങ്ങൾ സമ്മാനിച്ചുവെന്നും ജമ്മുവും കാശ്മീരും വിട്ടുപോയെന്നും അവർ ആരോപിച്ചു.

ബിജെപിയുടെ ഭരണത്തിൽ ഹിന്ദുക്കളല്ല, ജനാധിപത്യവും ഇന്ത്യയുമാണ് അപകടത്തിലായത്. കോൺഗ്രസിന്റെ കഴിഞ്ഞ 70 വർഷത്തെ എല്ലാ നല്ല പ്രവർത്തനങ്ങളും അവസാനിപ്പിക്കുകയും ദേശീയ വിഭവങ്ങൾ വിൽക്കുകയും അവശ്യവസ്തുക്കളുടെ വില വർദ്ധിപ്പിക്കുകയും ചെയ്തു ഇപ്പോഴത്തെ സർക്കാർ. ജമ്മുകശ്മീർ പ്രശ്‌നത്തിലാണ്, രാജ്യം മുഴുവൻ കുഴപ്പത്തിലാണ്, ഹിന്ദുക്കൾ അപകടത്തിലാണ് എന്നിങ്ങനെ ബിജെപി പറയുകയാണ്. പക്ഷേ അവർ അപകടത്തിലല്ല, വാസ്തവത്തിൽ ഇന്ത്യയും ജനാധിപത്യവുമാണ് അപകടത്തിലെന്നും മെഹബൂബ പറഞ്ഞു. അഞ്ച് ദിവസത്തെ പൂഞ്ച്, രജൗരി ജില്ലകളിൽ പര്യടനം നടത്തി ശനിയാഴ്ച്ചയാണ് മെഹ്ബൂബ ജമ്മുവിലെത്തിയത്.

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ വീണുകിട്ടിയ താലിബാൻ, അഫ്ഗാനിസ്ഥാൻ പ്രശ്നങ്ങൾ ബിജെപി മുതലെടുക്കാൻ തുടങ്ങുമെന്നും, കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ അവർ പാകിസ്ഥാനെയും ചിത്രത്തിലേക്ക് കൊണ്ടുവരുമെന്നും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവി പറയുന്നു. ലഡാക്കിലേക്ക് നുഴഞ്ഞുകയറിയ ചൈനയെക്കുറിച്ച് അവർ സംസാരിക്കില്ല, കാരണം ആ രാജ്യത്തെക്കുറിച്ച് സംസാരിച്ച് അവർക്ക് വോട്ട് ലഭിക്കില്ല. ആളുകളെ ഭയപ്പെടുത്തണമെങ്കിൽ, താലിബാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവയെക്കുറിച്ച് സംസാരിക്കണം. അതിലൂടെ ബിജെപിക്ക് വോട്ട് ലഭിക്കണം. അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ താലിബാൻ സ്വീകരിച്ച അടിച്ചമർത്തൽ നടപടികളെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ബലാത്സംഗവും സ്ത്രീധന മരണവും നേരിടുന്ന ഇന്ത്യയിലെ സ്ത്രീകളെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും മെഹബൂബ കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close