
ജമ്മു: ബാലകോട്ട് വ്യോമാക്രമണ പ്രശ്നം ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ബിജെപി ഉപയോഗിക്കുന്നുവെന്ന് നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി വിദ്വേഷം പരത്തുന്നുവെന്ന് ഫാറൂഖ് അബ്ദുള്ള ആരോപിക്കുന്നു.
നമുക്ക് പാകിസ്താനിൽ നിന്ന് എന്തെങ്കിലും ഭൂമി തിരിച്ചുകിട്ടിയോ? ലൈൻ ഇപ്പോഴും അവിടെയുണ്ട്. ഞങ്ങൾ ഞങ്ങളുടെ സ്വന്തം വിമാനം അവിടെ ഉപേക്ഷിച്ചു. ഞങ്ങൾക്ക് എന്താണ് ലഭിച്ചത്? പകരം ബിജെപി അധികാരത്തിൽ വന്നു. ഇന്നും അത് ചെയ്യുന്നു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അവർ വിദ്വേഷം പരത്തുകയാണ് എന്നാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞത്.
ഉത്തർപ്രദേശിൽ അടുത്ത വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. 2019 ഫെബ്രുവരി 14 ന് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം) ദക്ഷിണ കശ്മീരിലെ പുൽവാമയ്ക്ക് സമീപം ജമ്മു-ശ്രീനഗർ ഹൈവേയിൽ ഒരു സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ 40 സിപിആർഎഫ് ജവാന്മാരെ വധിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബാലകോട്ടിലെ ഒരു ജെഇഎം ക്യാമ്പിന് നേരെ ഐഎഎഫ് വ്യോമാക്രമണം നടത്തി. ഫെബ്രുവരി 26 ന് പുലർച്ചെയാണ് വ്യോമാക്രമണം ആരംഭിച്ചത്, അടുത്ത ദിവസം ജമ്മു കശ്മീരിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്താനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ അലേർട്ട് ഐഎഎഫ് തടയുകയും ചെയ്തു.
ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്താൻ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചു. ഇന്ത്യൻ അതിർത്തി ലംഘിച്ച പാകിസ്താന്റെ അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസൺ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദൻ വെടിവെച്ചിട്ടിരുന്നു.