INDIANEWSTrending

വേണമെങ്കില്‍ ശിവസേനയുടെ ഹെഡ് ഓഫീസ് ഇടിച്ചുതകര്‍ക്കുമെന്ന് ബിജെപി എംഎല്‍എ; ഭീഷണി ഇങ്ങോട്ട് വേണ്ട, തല്ലു കിട്ടുമെന്ന് പേടിയേയില്ലെന്ന് ഉദ്ദവ് താക്കറെ; പിന്നാലെ പരാമർശത്തിന് ഖേദപ്രകടനവുമായി എംഎൽഎ

മുംബൈ: ശിവസേനയുടെ ഹെഡ് ഓഫിസ് വേണമെങ്കില്‍ ഇടിച്ചുതകര്‍ക്കുമെന്ന പരാമർശവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംഎല്‍എയായ പ്രസാദ് ലാഡിന്റെ പരാമര്‍ശത്തിന് കുറിക്ക് മറുപടി നൽകി ഉദ്ദവ് താക്കറെ. പഞ്ച് സിനിമാ ഡയലോഗ് പറഞ്ഞാണ് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ മറുപടി നൽകിയത്.

ഭീഷണിപ്പെടുത്തുന്ന ഭാഷ അംഗീകരിക്കില്ലെന്നും തക്കതായ മറുപടി നല്‍കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ”ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന ഭാഷ ആരും സംസാരിക്കരുത്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പോലും സാധിക്കില്ല”-അദ്ദേഹം പറഞ്ഞു. ധപട് സെ ദാര്‍ നഹീ ലഗ്താ(അടി കിട്ടുമെന്ന ഭയമേ ഇല്ല) ദബാങ് സിനിമയിലെ ഹിറ്റ് ഡയലോഗും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബിജെപി എംഎല്‍എ പ്രസാദ് ലാഡ് ശിവസേനക്കെതിരെ രംഗത്തെത്തിയത്. ആവശ്യമെങ്കില്‍ സെന്‍ട്രല്‍ മുംബൈയിലെ ശിവസേന ഭവന്‍ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, പരാമര്‍ശത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ചാല്‍സ് പുനര്‍വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാല്‍സ് പുനര്‍ വികസന പദ്ധതി മഹാരാഷ്ട്ര സംസ്‌കാരം സംരക്ഷിക്കുന്നതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപി നേതാവ് ശരദ് പവാറും പങ്കെടുത്തു. കൊവിഡ് നിന്ത്രണത്തില്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ച് രംഗത്തെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close