deathHEALTHNEWS

ബ്ലാ​ക്ക് ഫം​ഗ​സ്; മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി അ​ഹ​മ്മ​ദ് കു​ട്ടി​യുടെ മക്കൾ

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച്‌ വീ​ണ്ടും മ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച വ​ണ്ടൂ​ർ കു​റ്റി മു​ണ്ടാ​ണി​യി​ൽ സ്വ​ദേ​ശി വാ​ല​ഞ്ചേ​രി അ​ഹ​മ്മ​ദ് കു​ട്ടി​ക്കാ​ണ്(75) ബ്ലാ​ക്ക്​ ഫം​ഗ​സ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഇരിക്കെ ആണ് മരിച്ചത്. സം​ഭ​വ​ത്തി​ല്‍ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നാണ് ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ അറിയിക്കുന്നത്.

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച​ത് എന്നാണ് പ്രാധമിക നി​ഗമനം. കഴിഞ്ഞ ദിവസം അ​ഹ​മ്മ​ദ് കു​ട്ടി​യുടെ ആരോ​ഗ്യ സ്ഥിതി ​ഗു​രു​ത​ര​മാ​യ​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചത്. എന്നാൽ അ​ഹ​മ്മ​ദ് കു​ട്ടി​ക്ക് കോ​വി​ഡ് നെ​ഗ​റ്റി​വാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി അ​ഹ​മ്മ​ദ് കു​ട്ടി​യുടെ മക്കൾ രംഗത്തെത്തിട്ടുണ്ട്. ക​ഴി​ഞ്ഞ മാ​സം 23ന് ​ഇയാൾക്ക് കോവ്ഡ് പോസറ്റീവായി ഹോം ക്വാ​റന്റൈ​നി​ല്‍ പ്രവേശിക്കുകയും ശാരീരകമായ ബുദ്ധിമുട്ടുകൽ ഉണ്ടായതിനെ തുടർന്ന് 25ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചത്. സെ​പ്​​റ്റം​ബ​ര്‍ 18ന് ​കോ​വി​ഡ് നെ​ഗ​റ്റി​വാ​യെ​ങ്കി​ലും ക​ണ്ണി​ന് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം ഡോ​ക്ട​ര്‍​മാ​രെ അ​റി​യി​ച്ചെ​ങ്കി​ലും തു​ള്ളി​മ​രു​ന്ന് ന​ല്‍​കി​യെ​ന്ന​ല്ലാ​തെ കാ​ര്യ​മാ​യി ചി​കി​ത്സി​ച്ചി​ല്ലെ​ന്നാ​ണ് മക്കൽ പറയുന്നത്. രോ​ഗം ക​ണ്ടെ​ത്താ​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ത​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം ഡി​സ്ചാ​ര്‍​ജ് വാ​ങ്ങു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും മ​ക​ന്‍ വി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ് കൂട്ടിചേർത്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഗു​രു​ത​രാ​വ​സ്ഥ മനസിലായതെന്നും അദ്ദേഹം പറഞ്ഞു.

ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം ക​ണ്ണി​നാ​ണ് ബാ​ധി​ക്കു​ന്ന​ത്. നേ​ര​ത്തേ രോ​ഗം സ്ഥി​രീ​ക​രി​ച്ച തി​രൂ​ര്‍, പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളു​ടെ ക​ണ്ണു​ക​ള്‍ നീ​ക്കം ചെ​യ്തി​രു​ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close