KERALANEWSTravel

കോവളം കടൽ തീരത്തിന് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം; മനോഹരമായ തീരദേശവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള അം​ഗീകാരമെന്ന് കേന്ദ്രം

കോവളം ഉൾപ്പടെ ഇന്ത്യയിലെ രണ്ട് കടൽ തീരങ്ങൾ ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാര പട്ടികയില്‍ ഇടം പിടിച്ചു. കോവളത്തിന് പുറമെ അംഗീകാരം ലഭിച്ച മറ്റൊരു കടൽത്തീരം പോണ്ടിച്ചേരിയിലെ ഏദനാണ്. ഈ നേട്ടത്തോടെ ബ്ലൂ ഫ്ലാ​ഗ് പട്ടികയിൽ രീജ്യത്തെ രാജ്യത്തെ പത്ത് കടർ തീരങ്ങളാണ് ഉൾപ്പെടുന്നത്.

ഡെൻമാർക്കിലെ പരിസ്ഥിതി പഠന സ്ഥാപനമാണ് ആഗോളതലത്തിൽ പ്രശസ്തമായ ഇക്കോ-ലേബൽ-ബ്ലൂ ഫ്ലാഗ് അംഗീകാരം നൽകുന്നത്. ഐയുസിഎന്‍, യുഎന്‍ഡബ്ല്യൂടിഒ, യുഎന്‍ഇപി,യുനെസ്കോ തുടങ്ങിയ സംഘടനകളില്‍ ഉള്‍പ്പെടുന്ന ജൂറിയാണ് അം​ഗീകാരം നിശ്ചയിക്കുക. കേരളത്തിൽ നിന്നും കാസർകോഡ്, കാപ്പാട് എന്നീ കടർ തീരങ്ങൾ നേരത്തെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവ് ആണ് ഈ വിവരം അറിയിച്ചത്. നിരന്തരമായി കടൽതീരങ്ങൾ നിരീക്ഷിക്കുക, പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക തുടങ്ങിയ 33 കര്‍ശന മാനദണ്ഡങ്ങള്‍ കണക്കിലെടുത്തുമാണ് സംഘടന മികച്ച കടല്‍ത്തീരങ്ങളെ പ്രഖ്യാപിക്കുന്നത്.

മനോഹരമായ തീരദേശവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്ന ഇന്ത്യയുടെ പ്രതിബദ്ധതക്കുള്ള ആഗോള അംഗീകാരമാണിതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ വർഷം അംഗീകാരം ലഭിച്ച ഗുജറാത്തിലെ ശിവരാജ്പൂർ, ദിയുവിലെ ഘോഘ്ല, കേരളത്തിലെ കാസർകോട്, കാപ്പാട്, കർണാടകത്തിലെ പടുബിദ്രി, ആന്ധ്രാപ്രദേശിലെ റുഷികൊണ്ട, ഒഡീഷയിലെ ഗോൾഡൻ, ആൻഡമാൻ നിക്കോബറിലെ രാധാനഗർ എന്നിവയുടെയും അംഗീകാരം നിലനിർത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close