KERALANEWS

തിരുവല്ല ഈസ്റ്റ് കോ– ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പ് നാളെ; 38 പേർ മത്സര രംഗത്ത്

തിരുവല്ല: സംസ്ഥാനത്തെ ഏറ്റവും വലിയ അർബൻ സഹകരണ ബാങ്കായ തിരുവല്ല ഈസ്റ്റ് കോ– ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പ് നാളെ. രാവിലെ 8 മുതൽ നാലുവരെ ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലാണ് തിരഞ്ഞെടുപ്പ്.13 ഭരണസമിതി അംഗങ്ങളെയാണ് തിരഞ്ഞെടുക്കുക.‌

യു‍ഡിഎഫ്, എൽഡിഎഫ്, ബിജെപി മുന്നണികളുടെ സ്ഥാനാർഥികൾ ഉൾപ്പെടെ 38 പേർ മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ മുഴുവൻ സീറ്റിലും യുഡിഎഫിനായിരുന്നു വിജയം. തിരഞ്ഞെടുപ്പിനായി ഹൈക്കോടതി നിരീക്ഷകനെ നിയമിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്കാണ് മേൽനോട്ട ചുമതല. വോട്ട് ചെയ്യാനെത്തുന്നവർക്ക് ബാങ്കിന്റെ തിരിച്ചറിയൽ കാർഡ് കൂടാതെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ഒരു തിരിച്ചറിയൽ കാർഡ് കൂടി ആവശ്യമാണ്. ഇരവിപേരൂർ ആസ്ഥാനമായുള്ള ബാങ്കിന് തിരുവല്ല, മല്ലപ്പള്ളി, റാന്നി താലൂക്കുകളിലായി 18 ശാഖകളുണ്ട്. അതേസമയം ബൂത്തുകളിലെ പോളിങ് വിഡിയോയിൽ പകർത്താൻ ഹൈക്കോടതിയിൽ നിന്ന് ഉത്തരവു വാങ്ങി എന്നുപറയുന്ന യുഡിഎഫ് റിട്ടേണിങ്ഓഫീസറുടെ മുൻപിൽ സമയത്ത് പണമടച്ചില്ലെന്ന് സഹകരണ സംരക്ഷണ മുന്നണി ചെയർമാൻ പീലിപ്പോസ് തോമസ് ആരോപിച്ചു. യുഡിഎഫ് ലക്ഷ്യം കള്ളവോട്ട് ആണെന്ന് ഇടതുപക്ഷം ആരോപിച്ചു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close