KERALANEWSTop News

സോഷ്യൽ മീഡിയയിൽ വീണ്ടും താരമായി ബോചെ; ആളും ആരവവുമില്ലാതെ നടന്ന മിന്ന് കെട്ട്; വരൻ മലയാളസിനിമയിലെ സംവിധായകനും സഹതാരവും; ആരും അറിയാതെ നടന്ന ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്നയുടെ വിവാഹത്തിന്റെ പിന്നാമ്പുറക്കാഴ്ച്ചകൾ മലയാളികൾ അറിഞ്ഞത് ആഴ്ച്ചകൾക്ക് ശേഷം

കൊച്ചി: എനിക്ക് എന്നെ ട്രോളാൻ മറ്റാരുടെയും സഹായം വേണ്ടാ എന്ന് ഉറക്കെ സൈബർ ലോകത്തോട് വിളിച്ചുപറഞ്ഞ സ്വർണ്ണ കടമുതലാളിയാണ് ബോബി ചെമ്മണ്ണൂർ.മലയാളികൾക്ക് ഇവൻ വെറും ബോബി ചെമ്മണ്ണൂർ അല്ല, ബോചെയാണ്. സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും ബോബി ചെമ്മണ്ണൂർ എന്നും നിറസാന്നിധ്യം തന്നെയാണ്.എന്ത് കാര്യത്തിൽ കൈകടത്തിയാലും അതൊക്കെ ട്രോളന്മാർക്ക് ഉൾപ്പെടെ ചാകരയായി കിട്ടാറുമുണ്ട്.സ്വർണകടയുടമ എന്നതിനേക്കാൾ ഒരു പക്ഷെ ജീവകാരുണ്യ പ്രവർത്തകൻ, സോഷ്യൽ മീഡിയ താരം, നിക്ഷേപകൻ എന്നീ നിലകളിലും ബോചെ എന്ന് വിളിപ്പേരുള്ള ബോബി ചെമ്മണ്ണൂർ പ്രശസ്തനാണ്. ബോബി ചെമ്മണ്ണൂരിന്റെ പൊതുജീവിതം ട്രോളർമാരുടെ ഇഷ്ടവിഷയമാണ്. യൂട്യൂബിൽ എണ്ണമറ്റ ബോബി ചെമ്മണ്ണൂർ ട്രോൾ വിഡിയോകളുണ്ട്.എന്നിരുന്നാൽ പോലും ഇദ്ദേഹത്തിന്റെ കുടുംബത്തെയോ അം​ഗങ്ങളെയോ ഒന്നും പുറം ലോകത്തിന് അത്ര സുപരിചിതമല്ല.

സോഷ്യൽ മീഡിയയിൽ താരമായി ബോചെ നിറഞ്ഞുനിന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹം സോഷ്യൽ മീഡിയയിൽ എത്തിയത്.വിവാഹങ്ങൾ എത്രത്തോളം ആർഭാടം ആക്കാമോ അത്രത്തോളം ആർഭാടം ആക്കുകയാണ് പൊതുവെ മിക്ക മലയാളികളും. എന്നാലതിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന ബോബിയുടെ വിവാഹം. വിവാഹം നടന്നിട്ട് ഒരാഴ്ച പിന്നിട്ടുവെങ്കിലും വാർത്തകൾ അധികമാരും അറിഞ്ഞിരുന്നില്ല. തീർത്തും ലളിതമായ ചടങ്ങുകളിലൂടോടെയായിരുന്നു ഏക മകളുടെ വിവാഹം ബോബി നടത്തിയത്.ഏക മകൾ അന്നയുടെ വിവാഹം ആണ് ആളും ആരവവും ഒന്നുമില്ലാതെ ബോബി നടത്തി മാതൃക ആയത്.കഴിഞ്ഞയാഴ്ച വിവാഹം നടന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അന്നയെ സ്വന്തമാക്കിയത് നടനും സംവിധായകനുമായ സാം സിബിൻ ആണ്.ബോബി ചെമ്മണ്ണൂരിന്റെയും സ്മിതയുടെയും ഏക മകൾ ആണ് അന്ന ബോബി, അന്ന ബോബിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്‌ച്ചയിൽ അധികമായി. അന്ന ബോബിയുടെ കഴുത്തിൽ മിന്ന് ചാർത്തിയത് മലയാള സിനിമയിലെ സഹ നടനും സംവീധായകനുമായ സാം സിബിൻ ആണ്. സാം തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. ഇതോടെയാണ് വിവാഹവും സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

2018ൽ പുറത്തിറങ്ങിയ ക്വീൻ, 2019ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്നീ ചിത്രങ്ങളിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് സാം സിബൻ. ഡിജോ ജോസ് ആന്റണിയുടെ സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിൽ ജിമ്മൻ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ഇത് ഏറെ കൈയടിയും നേടി. ബോബിയുടെ മകളുമായി പ്രണയ വിവാഹമായിരുന്നോ സാം സുബിന്റേത് എന്നത് അടക്കമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലുണ്ട്. എന്നാൽ ഇതിനൊന്നും ആരും മറുപടി നൽകുന്നില്ല.

കേരളത്തിലെ അറിയപ്പെടുന്ന സ്വർണ ഗ്രൂപ്പായിട്ടും ബോബി ചെമ്മണൂറിന്റെ മകൾ വിവാഹത്തിന് ഒരു തരി സ്വർണം പോലും അണിഞ്ഞിരുന്നില്ല, വെള്ള നെക്ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തിൽ അണിഞ്ഞിരുന്നത്, വളരെ ലളിതമായ നടന്ന വിവാഹത്തെ ആളും ആരവും ഒന്നും ഇല്ലായിരുന്നു.മാസ്റ്റർ ഡിഗ്രി സ്വന്തമാക്കിയ അന്നയുടെയും സാമിന്റെയും ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.ഇത്രയും കോടീശ്വരൻ ആയിട്ടും ഏക മകൾ ആയിട്ടും മകളുടെ വിവാഹം തീർത്തും ലളിതമായി നടത്തിയതിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയ ബോബിക്ക് നൽകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close