KERALANEWS

കൊക്കയാറില്‍ ഉരുൾപൊട്ടലിൽ കാണാതായ മൂന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; മഴക്കെടുതിയില്‍ മരണം 21 ആയി

ഇടുക്കി : ഇടുക്കിയിലെ കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ചേരിപ്പുറത്ത് സിയാദിൻ്റെ മകൾ അംന (7) കല്ലുപുരയ്ക്കൽ ഫൈസലിൻ്റെ മക്കളായ അഫ്സാൻ (8) അഹിയാൻ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൂന്നു കുട്ടികളും കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ഇനി അഞ്ചുപേരെ കണ്ടെത്താനുണ്ട്. അതേസമയം, കോട്ടയം കൂട്ടിക്കലില്‍ തിരച്ചിൽ അവസാനിപ്പിച്ചു. ഇവിടെ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

കൂട്ടിക്കലില്‍ മാത്രം പതിനൊന്നുപേര്‍ മരിച്ചു. ഇന്ന് കൂട്ടിക്കലില്‍ എട്ടുപേരുടൈ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടുന്നു. കൊക്കയാറില്‍ ഏഴു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടെ കുട്ടികള്‍ ഉള്‍പ്പെട എട്ടുപേരെയാണ് കാണാതായത്. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്നു.

അതേസമയം, അറബിക്കടലിലെ ന്യൂനമര്‍ദം ദുര്‍ബലമായി. സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ ശക്തി കുറഞ്ഞു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 11 ജില്ലകളില്‍കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close