INDIANEWS

ആര്യൻ ഖാന്റെ ജാമ്യം ആഘോഷമാക്കി ബോളിവുഡ്; സന്തോഷം പങ്കുവെച്ച് താരങ്ങൾ

ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് സിനിമ ലോകം. താരപുത്രന്റെ ജാമ്യം ആഘോഷമാക്കിയാണ് ബോളിവുഡ് എടുത്ത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യൻ ഖാന് ജാമ്യം ലഭിക്കുന്നത്. സോനു സൂദ്, സ്വര ഭാസ്കർ, ആർ മാധവൻ, രാം ​ഗോപാൽ വർമ, രൺവീർ ഷൂരി, മലൈക അറോറ, ഷനായ കപൂർ, സുചിത്ര കൃഷ്ണമൂർത്തി, ഹൻസൽ മെഹ്ത, സഞ്ജയ് ​ഗുപ്ത തുടങ്ങി ഒട്ടേറെ ബോളിവുഡ് സെലിബ്രിറ്റികൾ ആര്യൻ ഖാന്റെ ജാമ്യത്തിൽ സന്തോഷം പങ്കുവെച്ചു.

ആര്യന് ജാമ്യം ലഭിച്ചതിൽ അതിയായ ആശ്വാസം ഉണ്ട്. ദൈവത്തിന് നന്ദി. ആര്യന്റെ ജീവതത്തിൽ നല്ലതുമാത്രം വരട്ടെയെന്നാണ് മാധവൻ ട്വീറ്റ് ചെയ്തത്. കാലം വിധി നിർണയിക്കുമ്പോൾ ദൃക്‌സാക്ഷികളുടെ ആവശ്യമില്ലെന്നാണ് നടൻ സോനു സൂദ് പ്രതികരിച്ചത്. അവസാനം ആര്യന് ജാമ്യം ലഭിച്ചു, ദൈവത്തിന് നന്ദിയെന്ന് രാഹുൽ ദോൽക്കിയയും ട്വിറ്ററിൽ കുറിച്ചു.

ആര്യനൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് ഷനായ കപൂർ പങ്കുവച്ചത്. ‘എനിക്കിന്ന് രാത്രി ആഘോഷമാക്കണം’എന്നാണ് സംവിധായകൻ ഹൻസാൽ മെഹ്ത ട്വീറ്റ് ചെയ്തത്. ‘ആര്യന് ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്, എന്നാൽ ഒരിക്കലും ചെയ്യാത്ത കാര്യത്തിന് ഒരു യുവാവിനെ 25 ദിവസത്തിലധികം ജയിലിൽ കിടത്തിയ സംവിധാനത്തിൽ ഞാൻ വളരെ അസ്വസ്ഥനാണ്’എന്നാണ് സഞ്ജയ് ​ഗുപ്തയുടെ ട്വിറ്റ്.

ഇത് വൈകിയെങ്കിലും തിളക്കം മങ്ങിയതല്ലെന്നായിരുന്നു രൺവീർ ഷെരോയുടെ പ്രതികരണം. ഹെക്കോടതി ആര്യന് ജാമ്യം അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും കീഴ്‌ക്കോടതിയിലെ ജഡ്ജിമാർ എന്തുകൊണ്ടാണ് ഇത്തരമൊരു വിധി ആര്യന്റെ കാര്യത്തിൽ ഉണ്ടായതെന്ന് മനസ്സിലാക്കണമെന്നും ഛായാഗ്രഹകൻ അതുൽ കസ്‌ബേക്കർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close