celebrityNEWSTrending

നടൻ വിജയ്​യുടെ വീടിന് ബോംബ്​​ ഭീഷണി; നായുമായി ബോംബ്​​ സ്​ക്വാഡ്​ നീലാങ്കരയിലെ വിജയ്​യുടെ വീട്ടിലേക്ക്; പിന്നീട് സംഭവിച്ചതിങ്ങനെ

ചെന്നൈ: നടൻ വിജയ്​യുടെ വീടിന് ബോംബ്​​ ഭീഷണി. നിമിഷങ്ങൾക്കകം തന്നെ ഭീഷണി ഉയർത്തിയ യുവാവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. വിഴുപ്പുറം മരക്കാനം ഭുവനേശ്വരൻ ആണ്​(27) പ്രതി. ചെറിയ മാനസികാസ്വസ്ഥ്യമുള്ള ഇയാൾ പിതാവി​ന്റെ മൊബൈൽ ഫോണിൽനിന്നാണ്​ ചെന്നൈ സിറ്റി പൊലീസ്​ കൺട്രോൾ റൂമിലേക്ക്​ വിളിച്ചത്​.

വിജയ്​യുടെ വീട്ടിൽ ബോംബ്​​ വെച്ചിട്ടുണ്ടെന്നും അൽപ സമയത്തിനകം സ്​ഫോടനം നടക്കുമെന്നുമായിരുന്നു ഭീഷണി. ഇത് കേട്ടപാടെ നായുമായി ബോംബ്​​ സ്​ക്വാഡ്​ നീലാങ്കരയിലെ വിജയ്​യുടെ വീട്ടിലെത്തി പരിശോധന നടത്തി. എന്നാലൊന്നും കണ്ടെത്താനായില്ല. തുടർന്ന് നടന്ന അന്യേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ ഇതിനു​ മുമ്പും നടന്മാരായ രജനീകാന്ത്​, അജിത്, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമി തുടങ്ങിയവർക്കും ഇത്തരത്തിൽ വ്യാജ ഭീഷണി ഉയർത്തിയിട്ടുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close