NEWSWORLD

അഫ്ഗാനിസ്ഥാനിൽ ബോംബാക്രമണം; ബോംബാക്രമണം താലിബാൻ വാഹനം ലക്ഷ്യം വെച്ച്; കുട്ടി ഉൾപ്പെടെ 2 പേർ മരിച്ചുവെന്ന് താലിബാൻ

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ വാഹനം ലക്ഷ്യമാക്കിയുള്ള ബോംബാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായി താലിബാൻ. നാല് പേർക്ക് പരിക്കേറ്റതായും താലിബാൻ അധികൃതരും ആരോഗ്യ ഉദ്യോഗസ്ഥരും പറഞ്ഞു.

റോഡിലൂടെ താലിബാൻ വാഹനം കടന്നുപോകുമ്പോൾ ബോംബുകൾ പൊട്ടി തെറിക്കുവായിരുന്നുവെന്നും ഇതിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടുവെന്നും, എന്നാൽ താലിബാൻ പോരാളികൾക്ക് പരിക്കേറ്റിട്ടില്ല എന്നും ജില്ലാ പോലീസ് മേധാവി ഇസ്മത്തുള്ള മുബാരിസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഉടനടി ഏറ്റെടുത്തില്ല. എന്നാൽ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് സജീവമാണെന്നും താലിബാനെ ലക്ഷ്യമിട്ട് അവർ നിരന്തരം ആക്രമണം നടത്തുന്നുണ്ടെന്നും പറയപ്പെടുന്നു.

ആക്രമണത്തിന് ശേഷം രണ്ട് മൃതദേഹങ്ങളും പരിക്കേറ്റ നാല് സാധാരണക്കാരെയും ആശുപത്രിയിലേക്ക് മാറ്റിയതായി ഒരു പ്രാദേശിക ആശുപത്രി ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ മാധ്യമങ്ങളെ അറിയിക്കാൻ അധികാരമില്ലെന്നും പേര് വെളിപ്പെടുത്തരുത് എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, കഴിഞ്ഞയാഴ്ച തെക്കൻ അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയിൽ 47 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ചാവേർ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. അഫ്‌ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിന്മാറുകയും താലിബാൻ അധികാരംജ് പിടിച്ചെടുക്കുകയും ചെയ്ത ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close