KERALANEWS

വൈകല്യം സംഭവിച്ച അസ്ഥികോശങ്ങൾ വീണ്ടെടുക്കാൻ ചങ്ങലംപരണ്ട; പുതിയ കണ്ടെത്തലുകളുമായി കുസാറ്റ് ഗവേഷകർ

കളമശേരി: വൈകല്യം സംഭവിച്ച അസ്ഥികോശങ്ങൾ വീണ്ടെടുക്കാൻ ഔഷധസസ്യമായ ചങ്ങലംപരണ്ടയ്ക്ക് കഴിയുമെന്ന കണ്ടെത്തലുമായി കുസാറ്റ് ഗവേഷകർ. അസ്ഥികളുടെ പുനർനിർമാണത്തിന് ചങ്ങലംപരണ്ടയുടെ നാരുകൾ ഉപയോഗിച്ചുള്ള ഗവേഷണമാണ് വിജയത്തിലെത്തിയത്. കുസാറ്റ് പോളിമർ സയൻസ് ആൻഡ്‌ റബർ ടെക്‌നോളജി വകുപ്പിലെ ഡോ. ജി എസ് ശൈലജയുടെ നേതൃത്വത്തിൽ പ്രസീത ആർ നായർ, ഡോ. എസ് ശ്രീജ എന്നിവരടങ്ങുന്ന ഗവേഷകരാണ് കണ്ടുപിടിത്തം നടത്തിയത്‌.

കണ്ടുപിടിത്തത്തിന്‌ പേറ്റന്റ്‌ എടുക്കാനുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കി അവസാന അംഗീകാരത്തിനായി കാത്തിരിക്കുകയാണ്‌ ഗവേഷകർ. അസ്ഥികൾക്കുണ്ടാകുന്ന ഒടിവ്, ചതവ് എന്നിവയ്‌ക്ക് ചങ്ങലംപരണ്ടയുടെ നീര് നല്ലതാണെന്ന നാട്ടറിവിനെ പിന്തുടർന്നാണ് ഗവേഷകസംഘം കണ്ടുപിടിത്തത്തിലേക്ക്‌ എത്തിയത്. ചങ്ങലംപരണ്ടയിലെ നാരുകളുടെ ഔഷധഗുണം ഉപയോഗപ്പെടുത്തി ശരീരത്തിൽ ലയിച്ചുചേരുന്ന താങ്ങ് വികസിപ്പിച്ചെടുക്കുകയായിരുന്നു.

നാരുകൾ അസ്ഥികോശ വ്യാപനത്തിനും വർധനവിനും വഴിയൊരുക്കുന്നതായി സ്ഥിരീകരിച്ചു. വൈകല്യം സംഭവിച്ച അസ്ഥികളുടെ പുനർനിർമാണത്തിനും പുനഃസ്ഥാപിക്കാനും സഹായിക്കുന്നുവെന്നും കണ്ടെത്തി.ചെലവു കുറഞ്ഞതും ആവശ്യമുള്ള ആകൃതിയിലും വലുപ്പത്തിലും ഉണ്ടാക്കി എടുക്കാവുന്നതുമായ ജൈവതാങ്ങുകൾ അസ്ഥിരോഗ ചികിത്സാരംഗത്ത് മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നാണ് പ്രതീക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close