NEWSTop NewsWORLD

പുരുഷ ഗുസ്​തി; ഇന്ത്യയുടെ രവികുമാർ ദാഹിയയും ദീപക്​ പുനിയയും സെമിയിൽ

ടോക്യോ: പുരുഷ ഗുസ്​തിയിൽ ഫ്രീസ്​​റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയയും ദീപക്​ പുനിയയും സെമിയിൽ​. രവികുമാർ 57 കിലോ വിഭാഗത്തിലും ദീപക്​ പുനിയ 86 കിലോ വിഭാഗത്തിലുമാണ്​ സെമിയിലെത്തിയത്​. ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയുടെ ജോർജി വൻഗലോവിനെ 14-4ന്​ മലർത്തിയടിച്ചാണ്​ രവികുമാർ സെമിയിലേക്ക്​ കടന്നത്​. ചൈനയുടെ സുഷൻ ലിനിനെ 6-3ന്​ തോൽപ്പിച്ചാണ്​ ദീപക്​ സെമിയിൽ​​ കടന്നത്​. സെമിയിൽ ജയിച്ചാൽ ഇന്ത്യക്ക് പുരുഷ ഗുസ്​തിയിൽ ​ മെഡൽ ഉറപ്പിക്കാം. ഇന്ന്​ ഉച്ച കഴിഞ്ഞാണ്​ രണ്ടു സെമി ഫൈനൽ മത്സരങ്ങളും അരങ്ങേറുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close