NEWSSPORTSTop NewsWORLD

ബോക്സിം​​ഗിൽ ഇന്ത്യക്ക് നിരാശ; വികാസ് കൃഷ്ണൻ ആദ്യ റൗണ്ടിൽ പുറത്ത്

ടോക്യോ: ടോക്യോ ഒളിംപിക്സ് ബോക്സിം​ഗിൽ വെൽറ്റർവെയ്റ്റ്(63-69 കിലോ​ഗ്രാം) വിഭാ​ഗത്തിൽ മെഡൽ പ്രതീക്ഷയായിരുന്ന വികാസ് കൃഷ്ണൻ ആദ്യ റൗണ്ടിൽ പുറത്ത്. മത്സരത്തിനിടെ എതിരാളിയുടെ ഇടിയേറ്റ് വികാസ് കൃഷ്ണന്റെ കണ്ണിന് താഴെ പരിക്കേറ്റിട്ടുണ്ട്അതിഥേയരായ ജപ്പാന്റെ മെൻസാ ഒക്കസാവയാണ് ആദ്യ റൗണ്ടിൽ വികാസിനെ 5-0 ന് ഇടിച്ചിട്ടത്. ആദ്യ രണ്ട് റൗണ്ടുകളിലും ജപ്പാൻ താരത്തിന് അഞ്ച് വിധികർത്താക്കളും 10 പോയന്റ് വീതം നൽകിയപ്പോൾ വികാസിന് ഒമ്പത് പോയന്റാണ് ലഭിച്ചത്.

ഇതോടെ നിർണായക മൂന്നാം റൗണ്ടിൽ വികാസ് കൃഷ്ണന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലെ ജയസാധ്യതയുണ്ടായിരുന്നുള്ളു. മൂന്നാം റൗണ്ടിലും മികവ് കാട്ടാനാവാഞ്ഞതോടെ വികാസ് കൃഷ്ണൻ ആദ്യ റൗണ്ട് കടക്കാതെ പുറത്തായി. മത്സരത്തിനിടെ എതിരാളിയുടെ ഇടിയേറ്റ് വികാസ് കൃഷ്ണന്റെ കണ്ണിന് താഴെ പരിക്കേറ്റ് ചോരയൊലിച്ചു.

അതേസമയം വനിതാ ടേബിൾ ടെന്നീസ് സിം​ഗിൾസിൽ ഇന്ത്യയുടെ മനിക ബത്രയും സുതീർത്ഥ മുഖർജിയും ആദ്യ റൗണ്ടിൽ ജയിച്ചു കയറി. വനിതാ ഹോക്കിയിൽ ഇന്ത്യ-നെതർലൻഡ്സ് മത്സരം പുരോ​ഗമിക്കുകയാണ്. ഞായറാഴ്ച വനിതാ ബോക്സിം​ഗിൽ മേരി കോമും മനീഷ് കൗശിക്കും ഇന്ത്യക്കായി മത്സരിക്കാനിറങ്ങും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close