NEWSSocial MediaVIDEOS

മനോഹരമായ ചുവടുകൾ; അതിശയകരമായ വിഎഫ്എക്സും; കാഴ്ച്ചക്കാരുടെ ഹൃദയം കീഴടക്കിക്കൊണ്ട് വൈറലാവുന്ന ഡാൻസ് വീഡിയോ

ഡാൻസ് ഇഷ്ടപ്പെടാത്തവർ ആരാ ഉള്ളത്. നല്ല നൃത്തമാണെങ്കിൽ ആരായാലും നോക്കി ഇരുന്നുപോവും. മികച്ച നർത്തകർ എപ്പോഴും പുതിയ പുതിയ പരീക്ഷണങ്ങളിലൂടെയും ചുവടുകളിലൂടെയും കാഴ്ച്ചക്കാരുടെ ഹൃദയം കീഴടക്കും. എന്നാൽ മഹോരമായ നൃത്ത ചുവടുകൾക്കൊപ്പം എഡിറ്റിംഗ് കൂടെ ചേർത്ത് വ്യത്യസ്തമാക്കിയാലോ? കൂടുതൽ മനോഹരമാകും. അത്തരത്തിൽ കാഴ്ച്ചക്കാരുടെ ഹൃദയം കീഴടക്കുന്ന ഒരു നൃത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

‘കിഡ് ദി വിസ്’ എന്ന് അറിയപ്പെടുന്ന നർത്തകൻ നൃത്തത്തിലെ തന്റെ മികച്ച ചുവടുകൾ മാത്രമല്ല, അതിശയകരമായ വിഎഫ്എക്സും ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ഷൂട്ട് ചെയ്ത് @kidthewiz എന്ന തന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരിക്കുകയാണ്. നിരവധിപേരാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ കണ്ടത്.

ചുവടുകൾ വളരെ മികച്ചതാണെങ്കിലും കാഴ്ചക്കാരെ അമ്പരിപ്പിക്കുന്നതും അവരുടെ ഹൃദയം കീഴടക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഎഫ്എക്സ് ആണ്. ഷോർട്ട്സും വെളുത്ത ബനിയനും തൊപ്പിയും ധരിച്ച് വളരെ ഊർജ്ജസ്വലനായി പുതിയ പരീക്ഷണം കൂടി ചേർത്ത് നൃത്തം ചെയ്യുമ്പോൾ ആരും ഒന്ന് നോക്കിപ്പോകും. സന്തോഷവും അഭിനന്ദനവും അറിയിച്ച്‌ നിരവധി കാഴ്ച്ചക്കാരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close