KERALANEWS

കടലിൽ കളിക്കുന്നതിനിടെ 11 വയസുകാരനെ കാണാതായി; തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല

കോഴിക്കോട്: കടലിൽ കളിക്കുന്നതിനിടെ 11 വയസുകാരനെ കാണാതായി. പുതിയങ്ങാടി സ്വദേശി അബ്ദുള്‍ ഹക്കീമിനെയാണ് കോഴിക്കോട് വെള്ളയില്‍ ഭാഗത്ത് കടലിൽ കാണാതായത്.

മൂന്ന് കൂട്ടുകാര്‍ക്കൊപ്പമാണ് കാണാതായ അബ്ദുള്‍ ഹക്കീം വെള്ളയില്‍ ഭാഗത്ത് കളിച്ചുകൊണ്ടിരുന്നത്. തീരത്തോട് ചേര്‍ന്ന് കളിച്ചുകൊണ്ടിരിക്കെ തിരയില്‍ അകപ്പെടുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന കുട്ടികൾ പറഞ്ഞത്. പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വെളിച്ചക്കുറവ് മൂലം തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close