celebrity

നടന്‍ ബ്രഹ്മ മിശ്ര മരിച്ച നിലയില്‍; മൃതദേഹം പാതി ജീര്‍ണിച്ച അവസ്ഥയിൽ; മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും ആയിരിക്കുമെന്ന് പോലീസ് നിഗമനം

മുംബൈ: മിര്‍സാപൂര്‍ വെബ്‌ സീരീലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടന്‍ ബ്രഹ്മ മിശ്ര മരിച്ച നിലയില്‍. മുംംബൈയിലെ വെര്‍സോവയിലെ ഫ്ലാറ്റിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. പാതി ജീര്‍ണിച്ച അവസ്ഥയിലായിരുന്ന രീതിയിൽ കണ്ടെത്തിയതിനാൽ മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും ആയിരിക്കും എന്ന നിഗമനത്തിലാണ് പോലീസ്.

നടന്റെ ഫ്‌ലാറ്റില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഫ്‌ലാറ്റിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന്റെ പൂട്ട് തകര്‍ത്താണ് പോലീസ് അകത്ത് പ്രവേശിച്ചത്. പരിശോധനയില്‍ ശുചിമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടിത്തിനായി മൃതശരീരം മുംബൈ കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റി.

മിര്‍സാപൂരില്‍ ലളിത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബ്രഹ്മ മിശ്ര ശ്രദ്ധ നേടിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close