KERALANEWS

ധീര ജവാൻ വൈശാഖിന് നാടൊന്നാകെ യാത്രാമൊഴി നൽകി; കുടവൂർ സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചു; ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്ക്കാരച്ചടങ്ങുകൾ നടക്കും

തിരുവനന്തപുരം: ധീര ജവാൻ വൈശാകിന്റെ മൃതുദേഹം നാട്ടിലെത്തിച്ചു. കുടവൂർ സ്കൂളിൽ ആണ് മൃതുദേഹം പോതുദർശനത്തിന് വെച്ചിരിക്കുന്നത്. പൊതു ദർശനത്തിന് ശേഷം ഉച്ചയോടെയാകും വീട്ടുവളപ്പിൽ സംസ്ക്കാരച്ചടങ്ങുകൾ നടക്കുക 2017ൽ സൈന്യത്തിൽ ചേർന്ന വൈശാകിന്റെ വിയോ​ഗത്തിൽ നാടൊന്നാകെ യാത്രാമൊഴി നൽകുകയാണ്.

ഇന്ന് പുലർച്ചെയോടെയാണ് വൈശാഖിന്റെ ഭൌതിക ശരീരം ജന്മ നാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസമാണ് പൂഞ്ചിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

നാല് ഭീകരർ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close