NEWSSPORTS

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീൽ -അർജന്റീന പോരാട്ടം സമനിലയിൽ; 13 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള ബ്രസീൽ ഒന്നാമത്

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ശക്തന്മാരായ ബ്രസീൽ -അർജന്റീന പോരാട്ടം സമനിലയിൽ കലാശിച്ചു. ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. സൂപ്പർ താരം മെസ്സി, ഡി മരിയ, മാർട്ടിനെസ് എന്നിവർ അർജന്റീനയുടെ മുന്നേറ്റ നിരയിലിറങ്ങിയപ്പോൾ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ കളിച്ചത്.

തുടയെല്ലിന് പരിക്കേറ്റതിനാലാണ് നെയ്മർ മത്സരത്തിൽ നിന്ന് വിട്ടു നിന്നത്. അർജന്റീനയുടെ മിന്നും താരം ഡിബാല കളിക്ക് ഇറങ്ങിയിരുന്നില്ല. വിജയിച്ചാൽ അർജന്റീനക്ക് ലോകകപ്പ് യോഗ്യത ലഭിക്കുമായിരുന്നു.13 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള ബ്രസീൽ ഒന്നാമതും. ഇത്രയും മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള അർജന്റീന രണ്ടാം സ്ഥാനത്തുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close