INDIANEWSSocial MediaTrendingviral

‘എനിക്ക് ലെഹങ്ക വേണ്ട.. മണ്ഡപത്തിലേക്ക് ഇങ്ങനെ പോയാൽ മതി’; വൈറൽ ആയി വധുവിന്റെ വേഷം; വീഡിയോ കാണാം

വിവാഹദിനം ആഘോഷമാക്കുക എല്ലാവരുടെയും ആഗ്രഹമാണ്. അത് ഏത് രീതിയിൽ വേണമെന്ന കൺഫ്യൂഷനിൽ ആണ് ഇന്ന് പലരും. അതിനെ കുറിച്ച് എല്ലാവർക്കും സ്വപ്നങ്ങളും ഉണ്ടാകും. പ്രത്യേകിച്ച് വിവാഹ വേഷത്തെ കുറിച്ച്. പരമ്പരാഗത വേഷം ധരിച്ച് രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെയാണ് പലരും സങ്കല്‍പ്പിക്കുന്നത്. എന്നാല്‍ ഇവിടെ ഇതാ ലെഹങ്ക സ്കര്‍ട്ടിന് പകരം റിപ്പ്ഡ് ഡെനിം ജീന്‍സ് ധരിച്ചുനില്‍ക്കുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മുദ്ര ഭഗത് എന്ന വധുവാണ് വീഡിയോയിലെ താരം. ബ്രൈഡല്‍ ലുക്കില്‍ നില്‍ക്കുന്ന മുദ്ര പക്ഷേ റിപ്പ്ഡ് ജീന്‍സ് ആണ് സ്കര്‍ട്ടിന് പകരം ധരിച്ചിരിക്കുന്നത്. തനിക്ക് ലെഹങ്ക വേണ്ട എന്നും മണ്ഡപത്തിലേയ്ക്ക് ഇങ്ങനെ പോയാല്‍ മതിയെന്നും മുദ്ര പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതുകേട്ടതും ബന്ധുക്കള്‍ എല്ലാവരും കൂട്ടച്ചിരിയായിരുന്നു.

‘വിറ്റി വെഡ്ഡിങ്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഏഴ് ലക്ഷത്തോളം പേര്‍ വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞു. രസകരമായ കമന്‍റുകളോടൊപ്പം വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. അടുത്തിടെ ക്രോപ് ടോപ്പും ട്രാക്ക് പാന്‍റ്സും വെള്ള മൂടുപടവും ധരിച്ചെത്തിയ വധുവിന്‍റെ വീഡിയോയും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close