INDIANEWS

കനത്ത മഴയില്‍ പാലം തകര്‍ന്നു; നദിയിലൂടെ മകളുടെ മൃതദേഹവും ചുമന്ന് നീന്തി പിതാവ്

ബീഡ്: കനത്ത മഴയില്‍ പാലം തകര്‍ന്ന് പോയതോടെ ഒരു പിതാവിന് സ്വന്തം മകളുടെ മൃതശരീരവും തോളില്‍ ചുമന്ന് പുഴ നീന്തിക്കടക്കേണ്ടി വന്നു. മഹാരാഷ്ട്രയിലെ ബീഡിലാണ ്‌സംഭവം.

പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണ്. ഇതിന്റെ നിയമ നടപടികള്‍ക്കായി മൃതദേഹം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കാനാണ് പിതാവിന് തോളില്‍ ചുമന്ന് കൊണ്ടു പോകേണ്ടി വന്നത്. പൊലീസ് ഒരു കാളവണ്ടി ഏര്‍പ്പാടാക്കിയിരുന്നെങ്കിലും ഇതിന് നദി കടക്കാനാകുമായിരുന്നില്ല. ഗവാരി താലൂക്കിലെ ഭോജ് ഗാവിലാണ് സംഭവം.

അമൃതാ നദി നീന്തി പിതാവ് പെണ്‍കുട്ടിയുടെ മൃതദേഹം ഉമാപൂര്‍ ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. പാലം തകര്‍ന്നതോടെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close