INDIANEWS

ത്രിവർണ പതാകക്ക് മുകളിൽ പാർട്ടി പതാക ; ബി. ജെ. പിക്കെതിരെ രൂക്ഷ വിമർശനവുമായി ബൃന്ദാ കാരാട്ട്

ന്യൂഡല്‍ഹി : ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും രൂക്ഷമായി വിമര്‍ശിച്ച് സി. പി. ഐ. എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് രംഗത്ത് വന്നു. വിദ്വേഷം ഉളവാക്കുന്ന ആര്‍. എസ്. എസ്. ശാഖകളില്‍ പരിശീലനം നേടിയ ബി.ജെ.പി നേതാക്കള്‍ക്ക് അവരുടെ പാര്‍ട്ടി പതാക കൊണ്ട് ദേശീയ പതാക മറയ്ക്കുന്ന പ്രവൃത്തി അസാധാരണമായിരിക്കില്ലെന്ന് അഭിപ്രായപെട്ട ബൃന്ദാ കാരാട്ട് ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരെ എന്തെങ്കിലും കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടോ എന്നും ചോദിച്ചു

അന്തരിച്ച ഉത്തര്‍പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ഭൗതികദേഹത്തിന് മുകളില്‍ പുതപ്പിച്ച ദേശീയ പതാകയ്ക്ക് മുകളിലായി ബി. ജെ. പിയുടെ പതാക പുതപ്പിച്ച സംഭവം വിവാദമാകുന്ന പശ്ചാത്തലത്തിലാണ് ബൃന്ദാ കാരാട്ടിന്റെ പ്രതികരണം. “മറ്റേതെങ്കിലും പാര്‍ട്ടിയാണ് അറിയാതെ ഇത്തരമൊരു നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതെങ്കിൽ ബി. ജെ. പി. വലിയ കോലാഹലം ഉണ്ടാക്കുമായിരുന്നില്ലേ?” ബൃന്ദാ കാരാട്ട് ചോദിക്കുന്നു.

2020 ലെ ഡൽഹി കലാപ സമയത്ത്, കലാപത്തിലേക്ക് വഴിവെച്ച കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിനിടെ ‘ഗോലി മാരോ’ വിളിച്ച ബി. ജെ. പിക്കാര്‍ ദേശീയപതാകയും വീശിയിരുന്നെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള പ്രവൃത്തികളില്‍ ദേശീയ പതാക പോലുള്ള ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ദേശീയ മതേതര ചിഹ്നങ്ങളെ അപമാനിക്കുന്ന ബി.ജെ.പിയുടെ ഓരോ നീക്കവും എതിര്‍ക്കപ്പെടേണ്ടതാണെന്നും ബൃന്ദാ കാരട്ട് കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close