INDIANEWS

ബ്രിട്ടീഷ് നയതന്ത്രജ്ഞയ്ക്ക് നേരെ ലൈംഗിക പീഡനം; പീഡിപ്പിച്ചത് പാചകക്കാരന്‍;


ന്യൂഡല്‍ഹി: ബ്രിട്ടീഷ് നയതന്ത്രജ്ഞയെ പീഡിപ്പിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്ടര്‍ 10ലെ അതീവസുരക്ഷ മേഖലയില്‍ വച്ചാണ് ബ്രിട്ടനില്‍ നിന്നുള്ള മുതിര്‍ന്ന നയതന്ത്രജ്ഞയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ യുവാവാണ് അറസ്റ്റിലായിരിക്കുന്നത്.

മൊഹാലിയിലെ നയാഗാവില്‍ താമസിക്കുന്ന വിശ്വാസ് എന്നയാളെ ആണ് പൊലീസ് പിടികൂടിയത്. ഇയാള്‍ പാചകക്കാരനായി ജോലി ചെയ്യുന്ന ആളാണ്. സംഭവദിവസം ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ബ്രിട്ടീഷ് നയതന്ത്രജ്ഞ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമക്കി.

സെക്ടര്‍ 26ലും ഇയാള്‍ സമാനമായ കുറ്റകൃത്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ജൂണ്‍ പത്തിനായിരുന്നു ഇത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി പൊലീസ് സൂപ്രണ്ട് കേതന്‍ ബന്‍സാല്‍, ഡിസിപി ചരണ്‍ജിത് സിങ് വിര്‍ക് ഇന്‍സ്‌പെക്ടര്‍ ഷേര്‍ സിങ് എന്നിവരുള്‍പ്പെട്ട സംഘത്തെ നിയോഗിച്ചിരുന്നു.

ഇയാളുടെ മോട്ടോര്‍ ബൈക്കിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ബൈക്കിന്റെ നമ്പര്‍ ഇതില്‍ വായിക്കാനാകുമായിരുന്നില്ല. ഇയാളെ പിന്തുടര്‍ന്ന് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close